
കല്യാണി ഇന്ന് ഒന്നാം ക്ലാസിലേക്ക്.
പുതിയ യൂണിഫോമും, പുതിയ ബുക്കുകളും അതിന്റെ പുതിയ പുറം ചട്ടയുമായി അവള് ഒന്നാം ക്ലാസിലേക്ക്.
ഇനി അതിരാവിലെ ഉണരണം, ഉച്ചവരെ യൂണിഫോമിന്റെ മുറുകലില്‍ ഇരിക്കണം. ലഞ്ച് ബോക്സില്‍ നിന്നും ആഹാരം കഴിക്കണം. ഒരുപകലിന്റെ പകുതിയും അവള്‍ക്ക് അമ്മയെ മിസ്സ് ചെയ്യണം. ഒരവധിക്കാലത്തിന്റെ നീറുന്ന മറുപുറം.