Thursday, August 24, 2006

പകരക്കാരന്‍

മനുഷ്യനിര്‍മ്മിതമായ രാത്രി ദീപത്തിനു പിന്നില്‍ പ്രകൃതിയുടെ പകല്‍തിരി താഴുന്നു. അല്പനേരം കൂടികഴിയുമ്പോള്‍ ഈ രാത്രിദീപം തെളിയും. പ്രകൃതി ഉറങ്ങാന്‍ തുടങ്ങും, മനുഷ്യന്റെ മനസില്‍ കാമനകള്‍ ഉണരാനും. സൂര്യന്‍ മനുഷ്യന്റെ മനസറിഞ്ഞ് വിഷമത്തോടെ വേദി ഒഴിയുന്നതു പോലെയാണ് ഓരോ സന്ധ്യകളും.

“മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സുസ്നേഹമൂര്‍ത്തിയാം സൂര്യ! സ്വസ്തി ഹേ സൂര്യ! തേ സ്വസ്തിഃ“ -സൂര്യഗീതം, ഓ എന്‍ വി.

(മറ്റു ചില സൂര്യചിത്രങ്ങള്‍.) 1.പൊന്നുരുക്ക് 2.കടവില്‍ 3.താഴേക്ക് നോക്കുന്ന സൂര്യന്‍ 4.കിഴക്കും പടിഞ്ഞാറും.

13 comments:

Sreejith K. said...
This comment has been removed by a blog administrator.
Sreejith K. said...

കലക്കന്‍ പടം കുമാറേട്ടാ, എന്താ ചിത്രത്തിന്റെ ഫയല്‍ നെയിം‍ ഓര്‍മ്മ എന്ന്?

Rasheed Chalil said...

അങ്ങനെ ഒരു ദിവസത്തെ കാഴ്ചയുടെ ആലസ്യവുമായി സൂര്യന്‍ മറയട്ടേ.. മറ്റൊരു പ്രഭാതത്തിന്റെ പ്രതീക്ഷയുമായി.. കാത്തിരിക്കാം..

കുമാരേട്ടാ... അസ്സലായി..

Kumar Neelakandan © (Kumar NM) said...

ശ്രീജിത്തേ, ഒരു സേവ് ചെയ്തപ്പോള്‍ ഇടാനായി റിപ്പീറ്റ് ആകാത്ത ഒരു ഫയല്‍ നാമവും ഓര്‍മ്മയില്‍ വന്നില്ല. അതു കൊണ്ട് ഓര്‍മ്മ എന്നു പെരിട്ടു.
(എന്റെ കൊടകരമുത്തപ്പാ, മുടിപ്പെര അമ്മച്ചീ, എന്തൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം?)

വല്യമ്മായി said...

നന്നായിരിക്കുന്നു.

വൈദ്യുതിയേ നീയി ഭൂമിയുലുണ്ടായിരുന്നില്ലെങ്കില്‍..........

ആര്‍ക്കും ഷോക്കടിക്കില്ലായിരുന്നു

-B- said...

നല്ല പടം ചേട്ടാ. എന്നെയും പഠിപ്പിക്കോ ഫോട്ടം പിടിക്കാന്‍? ബിരിയാണി വാങ്ങി തരാം.

മുല്ലപ്പൂ said...
This comment has been removed by a blog administrator.
മുല്ലപ്പൂ said...

ആകുമോ എനിക്കൊരു പകരക്കരനാവാന്‍?
ആവില്ല എന്നറിഞ്ഞുകൊണ്ടെങ്കിലും
ഇത്തിരി വെട്ടം തൂകാന്‍ ഈ നില്‍പ്പു തുടരട്ടെ ഞാന്‍.


(ബിക്കൂ, കൈവശം ഉള്ളതു കളയാതെ നോക്കൂ. പാട്ടേ..:) ഒരു ആരാരാരാദികയണേ.)

Kumar Neelakandan © (Kumar NM) said...

മുല്ലപ്പൂവേ ഇതെന്താ നിമിഷ കവിതയോ?
“(ബിക്കൂ, കൈവശം ഉള്ളതു കളയാതെ നോക്കൂ. പാട്ടേ..:) ഒരു ആരാരാരാദികയണേ.)

ഇതെന്താ? മനസിലായില്ല. എന്തു കളയുന്ന കാര്യമാണ് പറഞ്ഞത്?
ബിരിയാണിക്കു മനസിലായൊ?

-B- said...

ബുദ്ദൂസ് കുമാറേട്ടന്‍.

:) എനിക്കു മനസ്സിലായി ട്ടോ മുല്ലപ്പൂവേ, പൂവേ, പൂവേ... (ശ്ശോ നിര്‍ത്താന്‍ പറ്റുന്നില്ലല്ലോ)

മുല്ലപ്പൂ said...

ബിക്കുന്,
അറിയാവുന്ന പണി ചെയ്താപ്പോരേ മൊളേ ബിക്കൂ ന്നു.(പാട്ടും എഴുത്തും ഒക്കെ)

ഇവിടെ ഒരാള്‍ പടം പിടുത്തം തുടങ്ങി അവസാനം
പെണ്ണാക്കിയാ നാട്ടാരു വിട്ടേ.

കുമാറിനു,
ഇവിടെ ഒന്നു പോയി വരൂ.

(കമ്മെന്റ് എഴുതാന്‍ വന്നു അവസാനം ഓഫ് ആയൊ? ക്ഷമികുമല്ലൊ?)

Unknown said...

കുമാറേട്ടാ,
പണ്ട് എന്റെ ഒരു സുഹൃത്ത് വെള്ളമടിച്ച് പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്.

“എനിക്ക് രാത്രിയാണിഷ്ടം. പകല്‍ ഈ സൂര്യന്റെ മങ്ങിയ വെളിച്ചത്തില്‍ ഒന്നും നേരെ കാണാനില്ല. രാത്രി ഈ ബള്‍ബ്ബുകളുടെ വെളിച്ചം തന്നെയാണ് നല്ലത്”.

Sulfikar Manalvayal said...

നല്ല ചിത്രം. കൂടെ മനോഹരമായ വരികളും.