Sunday, August 13, 2006

യാത്രക്കാരുടെ മരം (എല്‍ ജിയ്ക്ക്!)

ഇതാണ് ട്രാവലേര്‍സ് ട്രീ. ഇതിന്റെ പള്ളനിറയെ വെള്ളമാണ്. ചൂടുപ്രദേശങ്ങളിലെ യാത്രക്കാര്‍ ദാഹജലത്തിനായി ഇതിന്റെ പള്ളകുത്തിക്കീറി വെള്ളം എടുക്കാറുണ്ട് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. മുന്‍പു താമസിച്ച് ഒരു അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ എതിരേയുള്ള വീട്ടില്‍ കാണുമായിരുന്ന ‘ചെടി’ (കല്യാണിയുടെ ഭാഷയില്‍). എല്‍ ജി ഇങ്ങനെ ഒരു മരത്തെക്കുറിച്ച് കേട്ടിട്ടില്ല എന്നു എന്റെ കഴിഞ്ഞ പോസ്റ്റിലെ കമന്റില്‍ പറഞ്ഞതു കൊണ്ട് ഇവിടെ ഈ പോസ്റ്റര്‍ ഒട്ടിക്കുന്നു.

സഹബ്ലോഗറന്മാരേ, സഹായിക്കൂ.. ഇതിന്റെ നാടന്‍ പ്യാര് എന്തര്? എന്തരാ വാഴകള് എന്നല്ലീ?

34 comments:

Unknown said...

കണ്ടിട്ടുണ്ട്. പ്യേര് അറിയില്ല.

‘വാഴയില മാര്‍ച്ച് പാസ്റ്റ് ചെടി‘ എന്നാവുമോ?

Unknown said...

ഇനി ‘കറ്റാര്‍ വാഴ’ എന്ന് പറയുന്ന വാഴയാവുമോ ഇത്?

(ആ ചെടിയും അറിയില്ല എന്ന് ചുരുക്കം!)

mariam said...

dilbu,
സംസാരിക്കുന്ന വാഴയോ..? എനിക്കു തോന്നുന്നില്ല. :-D

Unknown said...

മറിയം,
ഹ ഹ.... :D

രാജാവു് said...

ഇതു് രാവണപ്പന എന്നു് കേരളത്തിലെ ചെല പ്രദേശന്ങളില്‍ അറിയപ്പെടുന്നുണ്ട്.
രാജാവു്.

mariam said...

ഫോട്ടോയുടെ ഫ്രേമിനു താഴെ ഒരു മയില്‍ നില്‍പുണ്ടെന്നു ഒരു തോന്നല്‍.
അതു കൊണ്ടു ആരെങ്കിലും വരും വരെ ഇതു
പീലി വാഴ!

mariam said...

ഫോട്ടോയുടെ ഫ്രേമിനു താഴെ ഒരു മയില്‍ നില്‍പുണ്ടെന്നു ഒരു തോന്നല്‍. അതു കൊണ്ടു ആരെങ്കിലും വരും വരെ ഇതു പീലി വാഴ!

വല്യമ്മായി said...

കറ്റാര്‍ വാഴ(Aloe vera)ഇതല്ല.ഈ വാഴ സാധാരണ പൂന്തോട്ടങ്ങളില്‍ വെക്കാറുണ്ട്.

Unknown said...

വല്യമ്മായീ,
നന്ദി, ബോട്ടണി പോസ്റ്റുകളില്‍ ഇനി മുതല്‍ ഇടപെടുന്നതല്ല.:-)

(ഓടോ:തലക്കകം പൊള്ളയാണെന്ന് ഇത് വരെ ബൂലോഗത്തരെങ്കിലും മനസ്സിലാക്കാന്‍ ബാക്കിയുണ്ടെങ്കില്‍ ഞാനായിട്ട് വേണ്ടല്ലോ.)

ദേവന്‍ said...

രാജാവ്‌ പറഞ്ഞപോലെ എന്റെ നാട്ടിലും ഇവന്‍ "രാവണന്‍ പന", സായിപ്പിന്റെ ട്രാവലേര്‍സ്‌ ട്രീ അല്ലെങ്കില്‍ ട്രാവലെര്‍സ്‌ പാം. സ്വാഭാവികമായി നമ്മുടെ നാട്ടിലില്ലാത്ത ഇവന്‍ ഒരു അലങ്കാരച്ചെടിയായി കേരളത്തില്‍ വന്നപ്പോള്‍ ബൈനോമിയല്‍ ശാസ്ത്രീയ പേര്‍ -"റാവനാല മഡഗസ്കറീയെന്‍സിസ്‌" എന്നതിനെ നാട്ടുകാര്‍ രാവണന്‍ പന ആക്കിയതാകും (പല തലയും ഉണ്ടല്ലോ?)



പീലിവാഴ എന്ന പേരു കൊടുത്ത മറിയത്തിന്‌ ജൂറിയുടെ സ്പെഷ്യല്‍ പുരസ്കാരം കൊടുക്കേണ്ടേ കുമാറേ? (ദില്‍ബാ, കറ്റാര്‍വാഴ ഇപ്പോ ഫാഷനാ. അലോവേരാ ജ്യൂസ്‌ കുടിച്ചാല്‍ വെളുക്കും, അരച്ച്‌ തലയില്‍ പുരട്ടിയാല്‍ മുടി കറുക്കും, കയ്യില്‍ മുള്ളു കൊണ്ടാല്‍ വിരല്‍ ചുവക്കും എന്നൊക്കെ ഈയിടെ മദാമ്മമ്മാര്‍ കണ്ടുപിടിച്ചത്രേ. കറ്റാര്‍വാഴയിട്ട്‌ എണ്ണ കാച്ചിയിരുന്ന വൈദ്യമഠത്തിനും തൈക്കാട്ടു മൂസ്സാമ്പൂരിക്കും ബട്ടര്‍ നിറത്തില്‍ മുടിയും നീലക്കണ്ണും ഇല്ലല്ലോ)

Kumar Neelakandan © (Kumar NM) said...

മറിയത്തിന്റെ വിഷ്വലൈസേഷന്‍ അപാരം! പീലി വാഴ.
എനിക്കിപ്പോള്‍ അവിടെ പീലിവിരിച്ചു നില്‍ക്കുന്ന മയിലിനെ കാണാനാകുന്നു.

രാവണന്‍ പന ഞാന്‍ ആദ്യമായി കേള്‍ക്കുന്നു.
കറ്റാര്‍വാഴ അല്ല.
ദേവന്‍ പറഞ്ഞതൊക്കെ ഇതിന്റെ വൈദേശികമായ വശങ്ങള്‍. നമ്മുടെ വല്യപ്പന്മാരും അണ്ണന്മാരും എന്തര് വിളിക്കും ഇതിനെ?

Unknown said...

പണ്ട് തോട്ടം വൃത്തിയാക്കാന്‍ വന്ന വേലായുധന്‍ ചേട്ടന്‍ ഇതിനെ പറിച്ച് കളയാന്‍ ശ്രമിച്ചു. വേര് പറിച്ചിട്ട് കിട്ടാതെ വന്നപ്പോള്‍ “ഇങ്ങട്ട് പോരണില്ലല്ലോ ഡാഷ്” എന്ന് പറഞ്ഞ് കേട്ടതാണ് ഓര്‍മ്മയിലുള്ള ഒരേ ഒരു പേര്.:-)
qw_er_ty

Visala Manaskan said...

പേര്‍ എന്തുതന്നെയായാലും ‘പീലി വാഴ’ തന്നെ ഏറ്റവും ആപ്റ്റ്.

ഏറനാടന്‍ said...

ഇതതുതന്ന്യേണ്‌, തോട്ടത്തില്‍ വളര്‍ത്തുന്ന തോട്ടവാഴ! പയമൊന്നുംണ്ടവൂലെങ്കിലും നല്ലോണം വെള്ളം തരും ഇതീന്റെ തണ്ട്‌ കീറിയാല്‌...

Unknown said...

ഏറനാടന്‍,
അത് തന്നെ. നമ്മുടെ ഭാഗത്ത് വിളിക്കുന്ന പേര് തോട്ട വാഴ എന്ന് തന്നെയാണ്. കൊടു കൈ!

Kumar Neelakandan © (Kumar NM) said...

ദില്‍ബാസു ഇതിനൊരു പ്യാരുകള്‍ കണ്ടു പിടിച്ചിട്ടല്ലേ പോകൂ... അങ്ങനെ അല്ലെ?
സന്തോഷമായി. എന്റെ ജന്മാം അസുരസഫലമായി.
ഉറങ്ങുന്ന എല്‍ ജി ഉണര്‍ന്നുവരും മുന്‍പ് ആരെങ്കിലും ഒരു വ്യക്തമായ ചിത്രം തരുമോ?
റീജിയണല്‍ ലെവലില്‍?
കൊല്ലത്തിനു “രാവണന്‍ പന”
ഏറനാടു ഭാഗത്തു തോട്ടവാഴ. (എന്നുവച്ചാല്‍ അവിടെ തോട്ടത്തില്‍ വളര്‍ത്തുന്ന വാഴ.)

ഇനി എവിദ്ടെ ഒക്കെ എന്താ?

-B- said...

ഞങ്ങടെ അവിടെ പനവാഴ. :)

Kalesh Kumar said...

ഇത് മലേഷ്യന്‍ വാഴയല്ലേ?
അനിലേട്ടാ ഒന്ന് കണ്ടുപിടി!

ഏറനാടന്‍ said...

ങ്‌ഹാ... ഇപ്പയാണ്‌ പുടികിട്ട്യേത്ട്ടോ മാളോരേ.. ബിരിയാണിക്കുട്ടി പറഞ്ഞത്യന്നാണ്‌ സരി. ഏതോ ഗവേഷകന്‍ പഠനത്തിന്റെ ഭാഗമായിട്ട്‌ പനയും വാഴയും കൂട്ടിയൊട്ടിച്ചുണ്ടാക്കിയ ഒരപൂര്‍വ്വ സങ്കരയിനത്തിലെ പനവാഴയാവാനേ ഇനീപ്പോ വഴിയൊള്ളൂ... ഞമ്മളവിടൊക്കെ കല്ല്യാണത്തിന്‌ ബിരിയാണി വിളമ്പിത്തിന്നുവാനുമീ വാഴന്റെയിലയുപയോഗിക്കുന്നുണ്ട്‌ കെട്ടോ...

Kumar Neelakandan © (Kumar NM) said...

എന്തൊക്കെ പ്യാരുകളായി തള്ളേ ഈ വാഴയ്ക്ക്.
കലേഷേ, ഈ മലേഷ്യന്‍ എന്ന പ്രയോഗം നമ്മുടെ നാട്ടില്‍ പിടികിട്ടാത്ത എല്ലാ സാധനത്തിനും പറയുമായിരുന്നതല്ലെ? ഇപ്പോള്‍ ചൈനീസ് മുറം എന്നൊക്കെ പറയും പോലെ?

ബിരിയാണിയേയ്? നിങ്ങടെ അവിടെ പവവാഴ. ബിരിയാണിക്ക് നിങ്ങടെ വീട്ടില്‍ എന്തെന്നാ വിളിക്കണേ?

Unknown said...

കുമാറേട്ടന്‍ ഒരു കാര്യം പറഞ്ഞാല്‍ പിന്നെ എന്താണ് ആലോചിക്കാനുള്ളത്? രണ്ടിലൊന്ന് അറിഞ്ഞിട്ട് ബാക്കി കാര്യം.( ഓഫിടുന്നതിന് എനിക്ക് കുമാറേട്ടന്റെ കയ്യില്‍ നിന്ന് അടി കിട്ടുമോ തൊഴി കിട്ടുമോ എന്ന്)

ഏറനാടന്‍ സാര്‍,
ബിരിയാണി (ബീക്കു അല്ല) വാഴയിലയില്‍ വിളമ്പുന്നത് സ്വപ്നത്തിലല്ലാതെ ഞാന്‍ കണ്ടിട്ടില്ല. പേപ്പര്‍ പ്ലേറ്റില്‍ ‘ധും’ എന്ന ശബ്ദത്തില്‍ ബിരിയാണി പിഞ്ഞാണം കമിഴ്ത്തുന്നു. ശേഷം അചിന്ത്യം! ജെനറേഷന്‍ ഗ്യാപ്പാവാനും മതി വാഴയില കാണാതിരിക്കാനുള്ള കാരണം.

Rasheed Chalil said...

ഏതായാലും സ്നേഹത്തോടെ വാഴേ എന്നുവിളിക്കാം എന്നത് ഉറപ്പായി..

പിന്നെ മ്മടെ നാട്ടില്‍ പനവാഴ എന്ന് പറയാറുണ്ട്..

(മലപ്പുറം ജില്ലക്കാര്‍ക്ക് മാത്രം)
പിന്നെ നാട്ടുക്കരെ തോട്ടവാഴ ഇതുതന്നെയാണൊ

Kumar Neelakandan © (Kumar NM) said...

ഹൃദയാസുരാ, ഇവിടെ ഓഫുകള്‍ക്ക് സ്വാഗതം. ഈ പോസ്റ്റ് തന്നെ ഒരു ഓഫ് ആണ്. എല്‍ ജിയുടെ ഇഞ്ചീന്നും നാരങ്ങാന്നും വിളിക്കണമെങ്കില്‍ ഞാന്‍ വേറെ ജനിക്കണം) ഒരു ഓഫ് സംശയത്തിനു ബാക്കിയായി.

Unknown said...

ദില്‍ബാ, കറ്റാര്‍വാഴ ഇപ്പോ ഫാഷനാ. അലോവേരാ ജ്യൂസ്‌ കുടിച്ചാല്‍ വെളുക്കും

ദേവേട്ടാ വെളുക്കും... ആദ്യം കുടുംബം വെളുക്കും. എന്നാ വിലയാ ഈ സാധനത്തിന്?

Adithyan said...

ഇവിടെ എല്ലാരും വാഴക്കു പേരിട്ടു കളിക്കുവാണല്ലെ? ഇന്നാ എന്റെ വക.

മരുഭൂമിയുടെ ഭൂപ്രകൃതിയില്‍ വളരേണ്ട ഈ വാഴയെ ‘ഗള്‍ഫ് വാഴ’ എന്ന് ഞാന്‍ വിളിച്ചോട്ടേ? യൂഏഈ ബ്ലോഗേഴ്സിനും സന്തോഷവും ആവും. :)

ഡാലി said...

ഇത് അപ്പോള്‍ ഒരു പേരിട്ടു കളിയണല്ലേ? മരുഭൂമിയില്‍ കാണുന്നു എന്നല്ലേ പറഞ്ഞത്? ഇവിടെയും ധാരാളമായി കാണാറുണ്ട് ഈ വാഴ. ആ വകയില്‍ മരുഭൂമി വാഴ എന്നൊ മരുപച്ച വാഴ എന്നൊ വിളിക്കാം. ലോപിച്ചു മരുവാഴ എന്നാക്കുകയും ആവാം. കഥകളില്‍ പീലി വാഴ ആയിക്കോട്ടെ.

വളയം said...

ഇതൊരു വാഴയേ അല്ലെന്നേ..

തണുപ്പന്‍ said...

എന്‍റെ മുറ്റത്തുമുണ്ട് ഇതേ പോലെ, ഇരട്ട പീലിവാഴ. ഇതേ ആങ്കിളില്‍ ഇതേ ഉയരത്തില്‍. എനിക്കും ആ വാഴക്കും ഒരേ പ്രായമാണെന്നാണ് പിതാജി പറയാറുണ്ട്.ഞങ്ങള്‍ പണ്ട് മുതലേ ട്രാവലേഴ്സ് പാം എന്ന് തന്നെയാ വിളിക്കാറ്. കുമാര്‍ജീ...തെളിച്ച് പറയൂ...ഈ ഫോടോ എവിടെന്നെടുത്തു? ഈ സ്ഥലം

Anonymous said...

എന്തോന്ന് പ്യീലി വ്യാഴ? ഇതാണ് വിശറി വാഴ :)

ഞാന്‍ ഇത് കേരളത്തില്‍ കണ്ടിട്ടില്ലാ...എന്നിട്ട് ഇന്ന് പള്ളീല്‍ പോവുമ്പോ ദേ വഴിവക്കില്‍ മൊത്തം ഈ സാധനം.ഇന്നേ വരെ ഞാന്‍ ഇതു ശ്രദ്ധിച്ചിട്ടില്ല.ഞാന്‍ കുമാറേട്ടനോട് പറയണം എന്ന് കരുതി ഓടി വന്നപ്പോഴെക്കും കുമാറേട്ടന്‍ അതൊരു പോസ്റ്റാക്കി തന്നെ കളഞ്ഞു...
ഇതാണൊ സിബുചേട്ടന്‍ പറഞ്ഞ ബൂലോകര്‍ നല്‍കുന്ന ആ വസന്തം...ഹൊ! കണ്ണുകളില്‍ ഇരുട്ടു കയറുന്നു...

ദേവേട്ടന്റെ എന്തോ ലാറ്റിന്‍ പേരൊക്കെ കേട്ടിട്ടു ഈ പ്രതാപ് പോത്തന്‍ പണ്ട് മലയാള സിനിമയില്‍ കാച്ചിക്കോണ്ടിരുന്ന എതോ അസുഖത്തിന്റെ ഒക്കെ പ്യേരു പോലെ :)

എന്നെ ഇഞ്ചിന്ന് വിളിച്ചില്ലെങ്കില്‍ നോക്കിക്കെ.എന്തര് കുമാറണ്ണാ, പ്യേരുകള് മാറ്റിയത് ഒക്കെ ഗസറ്റില്‍ വന്നിട്ടും നിങ്ങളിത് കണ്ടില്ലാന്നൊക്കെ പറയണത് ചെല്ലക്കിളീ? :)

ബിന്ദു said...

ഞാനും ആദ്യായാ കാണുന്നത്. ഇതൊരെണ്ണം ഉണ്ടെങ്കില്‍ ഒരായിരം പേറ്ക്കു വിളമ്പാനുള്ള ഇല ആയല്ലോ!. :)

Kumar Neelakandan © (Kumar NM) said...

ഹോ കണ്‍ഫ്യൂഷന്‍! കണ്‍ഫ്യൂഷന്‍!!
ഞാനിപ്പോള്‍ ഇതിന് എന്തരു പ്യാരു ഒറപ്പിക്കട്ട്?

പോള്‍ ചെയ്യേണ്ടിവരുവൊ?

എന്തായാലും ഒരു കാര്യം ഉറപ്പായി. ഇതിനു ഓരോ നാട്ടിലും ഓരോ പേരാ...
നമ്മുടെ തെങ്ങും പ്ലാ‍വും മാവും മാത്രമേയുള്ളു നാടു മുഴുവന്‍ ഒരേ ഒരു പേരില്‍ വേരിറക്കി നിക്കണത്.

മുല്ലപ്പൂ said...

ഓണത്തിന് എന്തൊക്കെ തയ്യാറെടുപ്പാ കുമാറേ(ട്ട)ന്റെ വക..

ഊഞ്ഞാല്‍, ഇലകള്‍... ഞങ്ങളൊക്കെ എപ്പോളാ എത്തേണ്ടെ..?
(നെടുമങ്ങാടീയം തൂക്കി വിറ്റോ...?)

Kumar Neelakandan © (Kumar NM) said...

മുല്ലപ്പൂവും പിച്ചിപ്പൂവും ഒക്കെ ഓണത്തിനു വീട്ടില്‍ വന്നോളൂ, പക്ഷെ ഞങ്ങള്‍ ഇവിടെ കാണില്ല.
ഇനി നിര്‍ബന്ധമാണെങ്കില്‍ മൂന്നൂണ് പാര്‍സല്‍ കുറിയറില്‍ അയച്ചോളൂ...

നെടുമങ്ങാടീയം തൂക്കിവിറ്റില്ല. ടൈറ്റില്‍ അടക്കം ലേലത്തില്‍ വച്ചിട്ടുണ്ട്. എന്താ നോട്ടമുണ്ടോ?
ഓരോരോ ചോദ്യങ്ങളേ...
പാണര്‍ എന്തൊക്കെ പാടി നടക്കുന്നു നിങ്ങളുടെ നാട്ടില്‍?

sreeni sreedharan said...

എറണാകുളത്ത് കച്ചേരിപ്പടിയിലുള്ള വിമലാലയത്തില്‍ ഇതു രണ്ടണ്ണമുണ്ട്
മയില്‍‍പ്പീലി വാഴ എന്നാണ് കേട്ടിട്ടുള്ള പേര്.

(പേരിടല്‍ മത്സരമാണെങ്കില്‍ പച്ചാളം വാഴ എന്നിടാം...നല്ല ബെസ്റ്റ് പേരല്ലേ??)