ഉപഭോക്ത സംസ്കാരത്തിന്റേയും ബ്രാന്റിങിന്റെയും രസകരമായ ഒരു വസ്തുതയാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പല ബ്രാന്റുകളും ഉപഭോക്തക്കളുടെ മുന്നില്‍ ആ ബ്രാന്റ് ഉള്‍പ്പെടുന്ന കാറ്റഗറി തന്നെ സ്വന്തമാക്കാറുണ്ട്. അതിനെ കുത്തക (monopoly) ബ്രാന്റുകള്‍ എന്നു പറയാറുണ്ട്.
മുന്‍പ് മലയാളിയുടെ മുന്നില്‍ കവര്‍പാല്‍ എന്ന കാറ്റഗറി ‘മില്‍മ‘ എന്ന ബ്രാന്റ് സ്വന്തം ആക്കിയതുപോലെ. പക്ഷെ മിലയുറ്റെ കാര്യത്തില്‍ ഗ്രാമങ്ങളിലാണ് ഇതു കൂടുതലും സംഭവിച്ചത്. അന്ന് അവിടെ തുണി കഴുകുന്ന സോപ്പ് അല്ലാത്ത പൊടികള്‍ എല്ലാം ‘സര്‍ഫ്‘ ആയിരുന്നു. തുണികള്‍ക്ക് നിറം കൊടുക്കുന്നത് ‘ഉജാല‘യും. ലിക്വഡ് ബ്ലൂ എന്ന വളര്‍ന്നുകൊണ്ടിരുന്ന കാറ്റഗറി ഉജാലയുടേയും അതിനു മുന്‍പ് റോബിന് ബ്ലൂവിന്റേയും റാണിപാലിന്റേയും ഒക്കെ മുന്നില്‍ ഒന്നും അല്ലായിരുന്നു. അവിടെ ഒക്കെ ബ്രാന്റുകള്‍ പ്രോഡക്റ്റ് കാറ്റഗറിയെ പിടിച്ചുതിന്ന് അവരുടെ കുത്തക ഉറപ്പിച്ചു.
കുറച്ചുകൂടി ഉറച്ച ബ്രാന്റുകളിലേക്ക് പോവുകയാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി രസകരം., ‘സെറോക്സ്‘ഒരു ബ്രാന്റിന്റ്റെ പേരായിരുന്നു. ഭൂരിഭാഗം ഫോട്ടോ കോപ്പിയെ സെറോക്സ് എന്നു പറഞ്ഞ്തുടങ്ങി. ബാംഗ്ലൂര്‍ പോലെ ഒരു നഗരം ഇന്നും സെറോക്സ് എന്നു മാത്രം പറയുന്നതില്‍ ഒരു ഫോക്കസ്ഡ് ബ്രാന്റ് ചിന്ത കാണിക്കുന്നു. (കാനന്‍ മെഷീനില്‍ എടുത്ത സെറോക്സ് കോപ്പി!)
മറ്റൊന്ന് ഫ്രൂട്ടി; ടെറ്റ്രാ പാക്കുകളുടെ കാറ്റഗറി മുഴുവന്‍ ഫ്രൂട്ടി എന്ന് ഇവിടെ അറിയപ്പെട്ടു. (ഓര്‍മ്മയില്‍ ഒരു ട്രെയിന്‍ യാത്ര. “ചേട്ടാ ഫ്രൂട്ടിയുണ്ടോ?” “ഉണ്ട് ജമ്പിന്റെ (jumpin) ഫ്രൂട്ടി. ദാ പിടിച്ചൊ”!).
മണ്ണിടിക്കുന്നത് ജെ സി ബി. (ജെസിബി ഒരു ബ്രാന്റ് ആണ്.) മണ്ണിടിക്കുന്ന ആവസ്തുവിന്റെ പേര് എര്‍ത്ത് മൂവര്‍ (അല്ലെങ്കില്‍ Excavators) എന്ന് ആണ്. കാരണം ഹിറ്റാചിക്കും എര്‍ത്ത് മൂവര്‍ ഉണ്ട്. അതിനേയും ആള്ക്കാര് പറയുന്നത് ജെ സി ബി എന്നു തന്നെ ആണ്. (ഹിറ്റാച്ചിയുടെ ജെ സി ബി!)
വിരലില്‍ പുരട്ടുന്നതൊക്കെ ക്യൂട്ടക്സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ക്യൂട്ടക്സ് ഒരു പഴയ ബ്രാന്റ് ആയിരുന്നു. ഒരു ഇന്റര്‍നാഷണല്‍ ബ്രാന്റ്. നെയില്‍ പോളീഷ് എന്നായിരുന്നു ആ പ്രോഡ്കറ്റിന്റെ കാറ്റഗറി നാമം.
ഏറ്റവും കൂടുതല്‍ പറയപ്പെടുന്ന ഫ്രിഡ്ജ് ഒരു പഴയ ബ്രാന്റ് നെയിം ആണ്. റെഫ്രിജറേറ്റര്‍ ആണ് ആ പ്രോഡക്റ്റ് ഉള്‍പ്പെടുന്ന കാറ്റഗറിയുടെ നാമം.
ഏ. സി വച്ച, മുന്നില്‍ ചെവിപോലെ റിയര്‍വ്യൂ മിറര്‍ ഉള്ള വലിയ ബസുകള്‍ എല്ലാം വോള്‍വോ ആണ് നാട്ടില്‍. അതിന്റെ മാനുഫാക്ച്വറര്‍ പ്രകാശ് എന്ന കമ്പനിയാണെങ്കിലും.
ഇന്‍സ്റ്റന്റ് ഡെയ്റിവൈറ്റ്നര്‍ എന്ന മില്‍ക്ക് പൌഡറിനു മുഴുവന്‍ ജനം പറഞ്ഞു, അനിക്സ്പ്രേ എന്ന്. ഒരു വിഭാഗം അമുല്‍ എന്നും.
ഏറ്റവും രസകരം നമ്മള് ചെവിയില്‍ തിരുകി നടക്കുന്ന പാട്ടുപെട്ടി ആയിരുന്നു. അതിനു നമ്മള് പറഞ്ഞ ഓമനപേര് 'വോക് മാന്‍' എന്ന്. പക്ഷെ വാക്ക് മാന്‍ എന്നത് സോണി ഇറക്കിയ ഒരു പ്രോഡക്റ്റിന്റെ പേരാണ്. ഫിലിപ്സിന്റെ ബ്രാന്റ് ആയാലും നമ്മള് അതിനെ വോക്ക്മാന്‍ എന്നു തന്നെ പറഞ്ഞു. ശരിക്കും ആ പ്രോഡക്റ്റ് കാറ്റഗറിയുടെ പേര് പോര്‍ട്ടബിള്‍ മ്യൂസിക് സിസ്റ്റം എന്നോ മറ്റോ ആണ്.
താന്‍ കിടക്കുന്ന കാറ്റഗറിയെ മുഴുവന്‍ പിടിച്ചു തിന്ന് വിലസുന്ന ഒരുപാട് ബ്രാന്റുകള്‍ നമ്മുടെ ചുറ്റുലും ഉണ്ട്. ഒന്ന് ഓര്‍ത്താല്‍ നിങ്ങളുടെ മനസിലും പാഞ്ഞെത്തും ഒന്ന്. ശരിയല്ലേ?
41 comments:
കുമാരേട്ടാ നല്ല പോസ്റ്റ്.
ടൂത്ത് പേസ്റ്റുകള്‍ കോള്‍ഗെറ്റ് ആയപോലെ ടിബാഗുകള് ലിപ്റ്റണ്‍ ആയപോലെ ഒത്തിരി ബ്രാന്റ് നെയിം പ്രോഡക്ടിനെ അതിജയിച്ചിട്ടുണ്ട്
ഇനിയും കാണും ഒരുപാട്.
പെട്ടെന്നോര്ക്കുന്നവ:
സിസര്‍ (സിഗരറ്റ്)
നിരോധ് (കോണ്ഡം)
സെലോ ടേപ്പ് (ഒട്ടിക്കുന്ന ടേപ്പ്)
ഗൂഗിള്‍ (സേര്‍ച്ച്)
ജീപ്പ് (എന്താണോ ആ വണ്ടിയുടെ കാറ്റഗറി?)
ടെംപോ ( -do- )
എണ്ണ (എള് + നൈ = എണ്ണൈ = എള്ളെണ്ണ)
വിം
Palm Pilot (PDA)
ഇത്രയേ ഓര്‍മ്മയുള്ളൂ...
ഉം.. രണ്ടെണ്ണം പെട്ടെന്നു കിട്ടി. കാഡ്ബറീസും പാമ്പേഴ്സും. :)
രസികന്‍ കുറിപ്പ്, കുമാറെ.
പെട്ടെന്ന് ഓര്‍മ്മ വന്ന ഒന്നു രണ്ടെണ്ണം പറയാമെന്നു വിചാരിച്ചപ്പോള്‍ ദാണ്ടെ ഉമേഷ് പറഞ്ഞിട്ടു പോയി.
നാട്ടുമ്പുറത്തൊക്കെ ഇപ്പോഴും പെട്ടിക്കടയില്‍ ചെന്ന്, "ഒരു സിസറു താ ചേട്ടാ, ഇതല്ല, 'ഗോള്‍ഡ്' സിസറ്." എന്നു പറയുന്നവര്‍ ഉണ്ട്.
കാറ്റഗറിയുടെ പര്യായമായി മാറിയെങ്കിലും ഈ ബ്രാന്റുകളില്‍ ചിലതിനൊക്കെ മാര്‍ക്കറ്റില്‍ മൊണോപ്പൊളിയൊന്നുമില്ലെന്നതും സത്യം.
ഓ.ടോ.: ഡേവിഡ് ഒഗിള്‍വിയുടെ ബുക്കില്‍ (Ogilvy on advertising) സെറോക്സ് ഉടമ തുടക്കക്കാലത്ത് പരസ്യം ചെയ്യാന്‍ വന്നപ്പോള്‍ 'അറിയപ്പെടാത്ത, വിശ്വാസ്യത കുറവുള്ള' ബ്രാന്റാണെന്നോ മറ്റോ പറഞ്ഞ് തിരിച്ചയച്ച അമളിയെപ്പറ്റി അദ്ദേഹം പരാമര്ശിക്കുന്നുണ്ടെന്നൊരോര്മ്മ.
നല്ല പോസ്റ്റ് കുമാരേട്ടാ.
വേറെ ഉദാഹരണങ്ങള്‍.
കാംകോഡര്‍
സോഡാ
കോക്ക്
നല്ല പോസ്റ്റ് കുമാറേട്ടാ. ഇങ്ങിനെയുള്ളത് ഇനിയും പോരട്ടെ.
രസായിട്ടുണ്ടല്ലൊ കുമാറേട്ടാ :-)))
(എന്റെ സ്മൈലി ബ്രാന്റഡാ..കുമാറിന്റെ വായ തൊറന്നുള്ള ചിരി!!!!)
എനിക്കോര്‍മ്മ വരുന്നത് ഹാന്‍ഡിക്യാം. രസം എന്താണെന്ന് വെച്ചാല്‍ കാംകോഡറും ഇതിനോടൊപ്പം നില്ക്കും പ്രചാരത്തില്‍. യഥാക്രമം സോണിയുടേയും ജെ.വി.സി.യുടേയും പോര്‍ട്ടബിള്‍ മൂവി ക്യാമറകള്‍ക്കുള്ള ബ്രാന്‍ഡ് നേമുകളാണിവ.
അതു പോലെ പോളറോയിഡ് ക്യാമറ എന്ന് പറഞ്ഞിരുന്നു, അതേ സമയത്ത് പ്രിന്റ് തരുന്ന എല്ലാ ക്യാമറകള്‍ക്കും.
പിന്നെ ബാന്‍ഡ്-എയിഡ്, ക്വിക്-ഫിക്സ്. ഫെവിക്കോള്‍. പോപ്പിന്‍സ്, ജെംസ്, ഡാല്‍ഡ, യൂറിയ,.....
എല്ലാ ഡിറ്റര്‍ജന്റ് കട്ടക്കും 'വാഷ്വെല്‍' എന്ന് പറഞ്ഞിരുന്നു ഒരു കാലത്ത്.
ബാക്കി ഓര്‍മ്മയും സമയവും പോലെ.
ക്രോസിന് (പാരസെറ്റമോള്‍)?
കുമാര്‍ജീ.. കൊള്ളാം..
ഉമേഷ് മാഷേ.. ഹിഹി ;) (#2 ;) )
എണ്ണ.. അതു മനസ്സിലായില്ലല്ലോ!
പുത്യേ കുറേയെണ്ണം കണ്ടു ! എന്നാലും എനിക്കാദ്യം ഓര്‍മ്മ വന്നത് ക്ലീനെക്സ് ആണ്! അതായത് ഫേഷ്യല്‍ ടിഷ്യൂ.. ലോകത്തില്‍ ആദ്യമായി ഇതുണ്ടാക്കിയത് KleenEx എന്ന കമ്പനിയാണെന്നാണ് വായിച്ച ഒരോര്‍മ്മ
അതുപോലെ..
DHL
FedEx..
ഇതുകൂടി കിടക്കട്ടേ:
ഗ്ലൂക്കോസ്
കൊട്ടുവടി
ടാന്ടക്സ്
ഫ്രിജിഡെയര്‍
കോഡ്റോയ്
വെസ്പാ
ലൂണാ
ബുള്ളറ്റ്
ബോയിംഗ്
മാഗി
ബ്രാന്‍ഡി (മദ്യം)
റാക്ക് (മദ്യം)
ഐപോഡ് (MP3 player)
രൂപാ (പണം)
പാന്‍ പരാഗ്
ഇടിവാളേ,
എള്ളിന്റെ നെയ് എന്നര്ത്ഥത്തിലാണു് “എണ്ണ” എന്ന വാക്കുണ്ടായതു്. ട്രേഡ് നെയിം ഒന്നുമല്ല. എങ്കിലും എല്ലാ എണ്ണകളും എണ്ണയാണല്ലോ. എള്ളെണ്ണയും ഉണ്ടു്.
3 ടണ്‍ പിക്ക് അപ്പിനു് ഇവിടെ(യൂയേയി) പേരു് കാന്റര്‍ എന്നാണു്. ഇതു് മിറ്റ്സുബിഷി അവരുടെ 3 ടണ്‍ പിക്ക് അപ്പിനിട്ട പേരാകുന്നു.
എണ്ണ എള്ളെണ്ണയാണെങ്കില് തൈലവും അതല്ലേ ഗുരുക്കളേ?
നല്ല ആലോചന...
കൊള്ളാട്ടോ... :)
--
വക്കാരി എന്നത് ഒരു ബ്രാന്റ് നെയിമാണോ? നെയിമല്ലേ? ആവുമോ? അല്ല.. ആരാ? (കഞ്ചാവ്... കഞ്ചാവ്) :-)
അപ്പുറത്തെ പല ചരക്കു കടയില്‍ ‘മോഡന്‍’ ചോദിച്ചു വരുന്നവര്‍ക്ക് ഏത് ബ്രഡ് കിട്ടിയാലും മതി. അത് അവര്‍ക്ക് മോഡേണ്‍ തന്നെ.
ഇതൊരു സൂപ്പര്‍ പോസ്റ്റ് ആണല്ലോ.. . പ്രൊഡക്റ്റ് ബ്രാന്‍ഡിംഗില്‍ മാത്രമല്ലാതെ ഒന്നു വിപുലമാക്കാമായിരുന്നില്ലെ.. ഇന്നു "ചിലര്‍ " ജീവിക്കുന്ന ബ്രാന്‍ഡുകള്‍ ആവുന്നില്ലെ..
ആ "എള്ളെണ്ണ" ആദ്യായിട്ടല്ല കേള്‍ക്കുന്നതെങ്കിലും എങ്ങിനെ വന്നെന്ന് അറിയില്ലാരുന്നു..
ഇതിനു സമാനമായൊരു പോസ്റ്റ് സോറി ആര്‍ട്ടിക്കിള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമയുടെ സണ്‍ഡേ സപ്ലിമെന്റില്‍ വന്നിരുന്നു. അന്നാണ് ഫ്രിഡ്ജിനെ പറ്റി അറിയുന്നത്. അതിനു ശേഷം അത്തരം ബ്രാന്‍ഡ് നേമുകള്‍ കുറെ നോട്ട് ചെയ്തു വെച്ചിരുന്നു. അതെല്ലാം ഇവിടെ പറഞ്ഞുപോയി. ഏതായാലും കളക്ഷനിലേക്ക് പുതിയതു കിട്ടി
ഓടോ: എന്നാലും ഇങ്ങനെയൊരു പോസ്റ്റിടാന്‍ എനിക്ക് തോന്നിയില്ലല്ലോ :-(
മസാഫി - മിനറല്‍ വാട്ടര്‍
ക്ലീനെക്സ് - ടിഷ്യൂ പേപ്പര്‍
നിഡോ - മില്‍ക് പൌഡര്‍
പനഡോള്‍ - പാരസെറ്റാമോള്‍
നല്ല ഒരു പോസ്റ്റ്.
മലയാളികള്‍ക്കിടയിലാണ് പ്രൊഡക്റ്റ്സ്, ബ്രാന്‍ഡ് നെയിം കൊണ്ട് അറിയപ്പെടുന്നത് കൂടുതലും എന്ന് എന്റെ ഒരു നിരീക്ഷണമുണ്ട്. പ്രൊഡക്റ്റിന്റെ പേരിന് തതുല്യമായി മലയാളത്തില്‍ പറയാന്‍ എളുപ്പമുള്ള പേരുകള്‍ ഇല്ലാത്തതും, ഇംഗ്ലീഷ് അറിയാത്തതും ഇതിന് ഒരു കാരണമാണ്.
ക്യൂട്ടെക്സിന് നെയില്‍ പൊളീഷ് എന്നു പറയാന്‍ ആവെറേജ് മലയാളിക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ ഇംഗ്ലീഷ് രാജ്യങ്ങളില്‍ അത് റെവ്ലോണ് എന്ന പേരില്‍ അറിയപ്പെടില്ലല്ലോ..
വെണ്ണിക്കുളത്ത് കടയില്‍ പോയി ഇന്‍സ്റ്റന്റ് ഡയറി വൈറ്റ്നറ് തരൂ എന്ന് പറഞ്ഞാല്‍ കച്ചറക്കല്‍ ജോയി എന്ന എന്റെ പലചരക്ക്കടകാരന് “എന്തോ” എന്ന് വിളികേള്‍ക്കും.
ഡിറ്റര്‍ജന്റ് പൌഡര്‍, എര്‍ത്ത് മൂവര്‍ എല്ലാം അതു തന്നെ കാരണം എന്ന് തോന്നുന്നു.
ഫോട്ടോ കോപ്പി എന്നേ ഞാന്‍ പുറത്ത് വന്നതിന് ശേഷം കേട്ടിട്ടുള്ളൂ.
പിന്നെ മലയാളികള്‍ക്കുള്ള ആ ഒരു നാക്ക് ഓഫ് സിംപ്ലീഫിക്കേഷന് (ധൃതരാഷ്ട്രറോ..ഓ പിന്നേ ബാബൂന്ന് വിളിക്കും) ഇതിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ടോ? എയര്‍ബസ്സ് , വോള്‍വോ എന്ന് പറയുമ്പോള്‍ കേള്ക്കുന്നവന് പെട്ടെന്ന് കാര്യം പിടികിട്ടും (അതിന്റെ ഇമേജ് മനസ്സില്‍ വരും) എന്ന് ചിന്തയാകാം കാരണം.
ബ്രാന്റിന്റെ പവറിനെ കുറച്ച് കാണുകയേയല്ല. അതും തീര്‍ച്ചയായും ഒരു കാരണം തന്നെ.
ഈയിടെ ഇവിടെ ഒരു സംഭവം നടന്നു.
പിക്ക് ആന്റ് പേ എന്ന സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുണ്ട് ഇവിടെ. ഭീമനാണ്. ബില്യണ്‍സ് കച്ചവടം നടത്തും. പവര്‍ഫുള്‍ അസുരന്. തങ്ങളുടെ സപ്ലയേര്സിനെ (വില്‍ക്കാനുള്ള സാധനം കൊടുക്കുന്നവരെ) വരച്ച വരയില്‍ നിര്‍ത്തും. വിറ്റ സാധനത്തിന്റെ പൈസ സപ്ലയര്‍ക്ക് 45-60 ദിവസം കഴിഞ്ഞാണ് ഇവര്‍ കൊടുക്കുക. പല സപ്ലയേര്‍സിനും എതിര്‍പ്പുണ്ടെങ്കിലും, വിരോധമുണ്ടെങ്കില്‍ ഇനി തന്റെ സാധനം ഞങ്ങള്‍ക്ക് വില്ക്കാന് വേണ്ട” എന്ന് പിക്ക് ആന്റ് പേ പറഞ്ഞാല്‍ അവരുടെ ആപ്പീസ് പൂട്ടും. പല സപ്ലയേര്സിന്റേയും മുഴുവന്‍ വില്‍പ്പനയും പിക്ക് ആന്റ് പേ സൂപ്പര്‍മാര്‍ക്കെറ്റില്‍ കൂടെയാണു താനും. പിക്കാന്റ്പേയുടെ താളത്തിനൊത്ത് പൈസ കിട്ടുമ്പോള്‍ വാങ്ങുക തന്നെ എന്ന ദുരവസ്ഥയിലാണ് അതിനാല്‍ മിക്ക സപ്ലെയര്‍ കമ്പനികളും.(സെല്‍ഫ് ഫണ്ടിംഗ് ഗ്യാപ്പ് എന്ന സാധനം നെഗറ്റീവാക്കി , ലാഭം കൂട്ടുക എന്ന ടെക്നിക്കല്‍ ലക്ഷ്യം പിക്ക് ആന്റ് പേ ഈ പോക്രിത്തരം മൂലം നേടുന്നു)
ഈയിടെ കൊക്കോകോളായുമായി പിപി(പിക്ക് ആന്റ് പേ) ഇടഞ്ഞു. കൊക്കോകോള തങ്ങളുടെ സാധങ്ങള്‍ക്ക് 45 ദിവസത്തിനകം പേമെന്റ് വേണംന്ന് പറഞ്ഞു. പിപി സമ്മതിച്ചില്ല. 60 ദിവസത്തിനകം തരും, വേണ്ടെങ്കില്‍ കൊക്കൊകോള എടുത്തോണ്ടുപോയ്ക്കോ ഞങ്ങളിനി നിങ്ങടെ സാധനം വില്ക്കണില്ല എന്ന് പറഞ്ഞു. പിപിയില് കൊക്കൊകോള വില്ക്കാന് വച്സില്ലെങ്കില് കൊക്കൊകോളക്ക് വില്പന കുറഞ്ഞ് വമ്പന്‍ നഷ്ടം വരും എന്ന ആത്മവിശ്വാസം.
കോക്കല്ലേ! ഓകെ, നിങ്ങളിനി വില്ക്കണ്ട എന്ന് പറഞ്ഞ് അവന്മാര് കൊക്കോകൊളാ കമ്പ്ലീറ്റ് പിപി കടകളില്‍ നിന്നും എടുത്ത് മാറ്റി. പിപി വേറെ ബ്രാന്റുകള്‍ ഇറക്കിയെങ്കിലും ആരും വാങ്ങുന്നില്ല. മാത്രമല്ല, കൊക്കോകോള കിട്ടുന്ന വേറെ കടകളില്‍ പോയി വാങ്ങാന്‍ തുടങ്ങി, കൂട്ടത്തില്‍ മറ്റു സാധനങ്ങളും.
പിപിക്ക് വിവരം മനസ്സിലായി. അവരുടെ കസ്റ്റമേര്‍സാണ് പിപിയില് കൊക്കോകോളയില്ല എന്ന അസൌകര്യം കാരണം അവരുടെ ഷോപ്പിംഗ് സ്ഥലം മാറ്റിയത്!
കൊക്കോകോളയുടെ അടുത്ത് പോയി 45 ദിവസം പേയ്മെന്റ് പീരിയഡ് ആക്കാം ന്ന് പറഞ്ഞു. അമേരിക്കക്കാരനല്ലേ, 45 എന്റെ പട്ടിക്ക് വേണം 30 ആക്കിയാല്‍ കോക്ക് തരാം ന്ന് പറഞ്ഞു.
അങ്ങനെ പിപി അത് 30 ആക്കി, കോക്ക് തിരികെ റാക്കില്‍ കയറി.
അതാണ് കോക്കിന്റെ പവര്‍ ഓഫ് ദി ബ്രാന്റ്.
നിരീക്ഷണം കൊള്ളാം.
അരവിന്ദേ, ഞാന്‍ കേട്ടേടത്തോളം വടക്കെ ഇന്ത്യക്കാര്‍ ആണ് ഇതിന്റെ ഉസ്താദെന്നാണല്ലോ?
ഉവ്വോ? കൂടിയ ഇംഗ്ലീഷ് പരിചയക്കുറവ് ആകാം കാരണം.
ഇപ്പോളുള്ള മിക്ക പ്രൊഡക്റ്റ്സും പടിഞ്ഞാറു നിന്നല്ലേ? അവക്കൊക്കെ ഭാഷയില്‍ സൌകര്യപ്രദമായ പദങ്ങള്‍ ഇല്ലല്ലോ...ഇംഗ്ലീഷില്‍ തന്നെയില്ല...അതുകൊണ്ടാവാം ബ്രാന്റ് നെയിം കൊണ്ട് പറയുന്നത്.
ചായപ്പൊടിക്ക് ചായപ്പൊടി എന്നും കാപ്പിപ്പൊടിക്ക് കാപ്പിപ്പൊടി എന്നും പിണ്ണാക്കിന് പിണ്ണാക്ക് എന്നും (ഓ.കെ കാലിത്തീറ്റ നല്ല ഫേമസല്ലേ) അച്ചാറിന് അച്ചാര്‍(പാലാട്ട്) മസാലക്ക് മസാല (മേളം, ഈസ്റ്റേണ്‍) എന്നും പറയുന്നുണ്ടല്ലോ?
വടക്കേന്ത്യക്കാരും പപ്പടത്തിന് ലിജ്ജത് എന്ന് പറയുമോ? സംശയാണ്.
ഉജാല എക്സെപ്ഷന് ആണ്. വമ്പിച്ച മാര്‍ക്കെറ്റിങ്ങിലൂടെ അത് സാധിക്കുകയായിരുന്നു. മാക്കെറ്റിലെ നിലവാരമില്ലാത്ത കോംപറ്റീറ്റേര്സ് അത് എളുപ്പവുമാക്കി. ഉജാല ചോദിച്ചാല്‍ ചോദിച്ചവന് ഉജാലതന്നെ മതി എന്നര്‍ത്ഥം.
ഇത്രേം വ്യാപകമായിട്ടും കംപ്യൂട്ടര്‍ ഓ.എസ്സിന് “വിന്‍ഡോസ്“ എന്ന് ഓമനപ്പേര് വീഴാത്തതെന്ത്? ആലോചിച്ച് നോക്കൂ.
ഞാന്‍ വനസ്പതി ചോദിക്കാറില്ല, ഡാല്‍ഡ ഉണ്ടോ എന്നാണ് ചോദിക്കാറുള്ളത്. തുള്ളിനീലവും ഇല്ല, ഉജാലമാത്രം.
നല്ല പോസ്റ്റ്.
എണ്ണ എന്നാല്‍ എള്‍നെയ് ലോപിച്ചുണ്ടായതാണെന്ന അറിവും പുതിയതായിരുന്നു..!
മിക്കവരും പറഞ്ഞതു പോലെ ഉജാലയാണു് ആദ്യം ഓര്‍മ്മ വരുന്ന ബ്രാന്‍ഡ്. പോസ്റ്റ് രസകരമായിരുന്നു.
ഒരു തിരുത്തുണ്ടെന്നു തോന്നുന്നു: പ്രകാശ് ബസ് ബോഡി നിര്‍മ്മാതാവാണു്, വോള്വോയെപ്പോലെ ബസ് ചേസിസ്/എഞ്ചിന് നിര്‍മ്മാതാവല്ല, വോള്‍വോയും ബെന്‍സുമെല്ലാം ഇപ്പോള്‍ ബസ് ബോഡികളും നിര്‍മ്മിക്കുന്നുണ്ടെന്നു തോന്നുന്നു. നാട്ടില്‍ പ്രകാശിനേക്കാളും ഫേമസ് സത്ലജ് ആണെന്നായിരുന്നു എന്റെ കരുതല്‍. ഇവിടെ വോള്‍വോയ്ക്ക് ബോഡി കെട്ടുന്നു ബ്രസീലിയന്‍ കമ്പനി മാര്ക്കോപോളയാണു ഫേമസ്, റ്റാറ്റയ്ക്കു വേണ്ടി അവര്‍ ഇന്ത്യയില്‍ വരുന്നുണ്ടു്.
എല്ലാ വിദേശനിര്‍മ്മിത പാല്പ്പൊടികളുടേയും പേര് നിഡോ എന്നായിരുന്നു എന്റെ വീട്ടില്‍ ഒരു കാലത്തു്.
വിഷയം താല്പര്യമുള്ളത് ആയതില്‍ സന്തോഷം. ഇതുകാരണം എനിക്കും ചില ബ്രാന്റുകള്‍ ഓര്‍ത്തെടുക്കാനും തിരിച്ചറിയാനുമായി.
അതില്‍ പ്രമുഖം,
ഉമേഷ് പറഞ്ഞ,
സിസര്‍
നിരോധ്
സെലോ ടേപ്പ് (ഇത് ശരിക്കും ഒരു ബ്രാന്റ് ആണോ?
ജീപ്പ്
ടെംപോ
ഗ്ലൂക്കോസ്
കോഡ്റോയ്
ലൂണാ
ബുള്ളറ്റ് (കിടിലന്‍ കണ്ടുപിടിത്തം. പക്ഷെ അന്നു അവന് മാത്രമെ ഉണ്ടായിരുന്നുള്ളു ഹെവി മോട്ടോര്‍ ബൈക്ക്. പിന്നെ ഉള്ളത് ആഫ്രിക്കന്‍ ആന പോലെ എസ്ഡി മാത്രം)
ബോയിംഗ്
മാഗി (ചില കാറ്റഗറികള്‍ പോലെ ഇപ്പോള്‍ ഇതുമാറി നൂഡിത്സ് ആയി)
ഐപോഡ്
പാന്‍ പരാഗ്
വിം.
അപ്പു പറഞ്ഞ
കാംകോഡര്‍
സോഡാ (സോഡാ ഒരു കാറ്റഗറി അല്ലേ?)
കോക്ക്
കണ്ണൂസ് പറഞ്ഞ
ഹാന്‍ഡിക്യാം.
പോളറോയിഡ് (ഇതു തകര്‍പ്പന്‍ കുത്തക)
ക്വിക്-ഫിക്സ്.
ഫെവിക്കോള്‍.
പോപ്പിന്‍സ്,
ജെംസ്,
ഡാല്‍ഡ
അചിന്ത്യ പറഞ്ഞ
ക്രോസിന് (പാരസെറ്റമോള്‍)
ഇക്കാസ് ‘മോഡന്‍’ എന്നു പറഞ്ഞ
മോഡേണ്‍ ബ്രഡ്. (പവര്‍ഫുള്‍ ബ്രാന്റ് ആണ്. ചീളുകളായി വരുന്ന ബ്രഡുകള്‍ എല്ലാം ഇന്നും മോഡേണ്‍ ബ്രഡ് ആണ്, നഗരങ്ങളില്‍ പോലും. എന്റെ പോസ്റ്റില്‍ ഇതും ഞാന്‍ എന്തേ മറന്നു?)
അനില്‍ പറഞ്ഞ
പനഡോള്‍ (പക്ഷെ പാരസെറ്റാമോളില്‍ ക്രോസിന് ആണ് ബ്രാന്റ് ലീഡര്‍)
നിഡോ - (പെരിങ്ങോടന് പറഞ്ഞതുപോലെ വിദേശി. പക്ഷെ ആ വിദേശം ഗള്‍ഫ് ആണെന്നും അതു നെസ്ലേ ടെ ഒരു ബ്രാന്റ് ആണെന്നും അറിഞ്ഞത് ഇതേ അനിലേട്ടന്റെ ആദ്യ വരവുവഴി)
ലോനപ്പന് പറഞ്ഞ
ഡാല്‍ഡ (വനസ്പതി)
ഇതൊക്കെ എടുത്തെഴുതിയത് എന്റെ ഇന്ത്യാജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. പല ഗള്ഫന്/അമെരിക്കന്‍ ബ്രാന്റുകളും ഇതില്‍ നിന്നും വ്യത്യസ്തം ആണെന്നറിയാം.
അരവിന്ദിന്റെ രണ്ടു കമന്റും ഒരു ‘ഐ ഓപ്പണര്‍‘ ആണ്. മറ്റുള്ളവരുടേതു പലതും നല്ല ഇന്‍സൈറ്റുകള്‍
ആണ്. ഇതൊക്കെ ചേര്‍ത്തുവച്ചാല്‍ ഒരു പുസ്തകം എഴുതാനുള്ളതുണ്ട്. പക്ഷെ ഇതുകൊണ്ടൊന്നും കുത്തക കളി തീരുന്നില്ല. ഒരു പുസ്തകം പൂര്ണ്ണമാക്കാനും കഴിയില്ല. കാരണം കണ്‍സ്യൂമറിസം ഉള്ളിടത്തോളം കാലം പുതിയ പ്രോഡക്റ്റ് കാറ്റഗറികള്‍ വളരും. ഈ കുത്തകയും വളരും. എഴുതിവച്ച പുസ്തകം മാത്രം അവിടെ ഷെല്‍ഫില്‍ ഇരിക്കും.
അതാണ് ബ്രാന്റുകള്‍.
അതുകൊണ്ടാ അതൊക്കെ ബ്രാന്റ് ആകുന്നത്.
...എന്നിട്ടും എന്തേ ഷാജി കൈലാസിന്റെ ബ്രാന്‍ഡ് ബ്രഹ്മാനന്ദന് ക്ലച്ച് പിടിച്ചില്ല എന്നാലോചിച്ചുകൊണ്ട്...
നല്ല ലേഖനം, കുമാര്‍ജീ.
സെലോ ടേപ്പ് ബ്രാന്‍ഡ് നെയിം തന്നെ കുമാറേ. ഈ വിക്കിപീഡിയ ലേഖനം കാണുക.
പുസ്തകമെഴുതുമ്പോള്‍ ബിന്ദുവിന്റെ കാഡ്ബറീസും ലോനപ്പന്റെ ഡാല്‍ഡയും വിട്ടുപോകണ്ട. രണ്ടും കിടിലം.
അരവിന്ദാ, കൊള്ളാം :)
“പുസ്തകമെഴുതുമ്പോള്‍ ബിന്ദുവിന്റെ കാഡ്ബറീസും ലോനപ്പന്റെ ഡാല്‍ഡയും വിട്ടുപോകണ്ട. രണ്ടും കിടിലം.“
ഉമേഷ്, ബിന്ദുവിനെ വിട്ടുപോയതല്ല. പക്ഷെ ഇന്ത്യയിലെ അവസ്ഥയില്‍ കാഡ്ബറീസ് ചോക്കലൈറ്റ് എന്നു പറയും എങ്കിലും കാഡ്ബറീസ് ഒരു ചോക്കലേറ്റ് കാറ്ററിയെ അതേ പേരില്‍ വിഴുങ്ങിയിരുന്നില്ല. കാരണം, ആ ബ്രാന്റ് തുടക്കം മുതല്‍ തന്നെ 5സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ആയിട്ടും, കാഡ്ബറീസ് ഡബിള്‍ ഡക്കര്‍ അങ്ങനെ തന്നേയും ജെംസിനെ ജംസ് ആയിട്ടും ഇവിടെ ഉണ്ടായിരുന്നു.
ലോനപ്പന്റെ വനസ്പതി ആദ്യ ലിസ്റ്റില്‍ പുരട്ടിയിരുന്നു.
നല്ല പോസ്റ്റ്, നല്ല കമന്റുകളും!
ബ്ലോഗും ബ്ലോഗ്ഗറും ബ്രാന്റ് നെയിമാണോ?
ഉത്തമോദ്ദാഹരണം സിറോക്സ് തന്നെ. സിറോക്സ് കോപ്പിയെന്നാണിന്നും പറയപ്പെടുന്നത്.
കുമാര്‍ജി വളരെ രസകരമായ ലേഖനം.. ആലോചിച്ച് ആലോചിച്ച് XEROX ന്റെ കാര്യം പറയാന്‍ വന്നതായിരുന്നു.അപ്പോഴേയ്ക്കും നളന് അതു പറഞ്ഞു..
ഇതു പോലെ ഉള്ള ഒരു പേരാണ് LIC (life inssurance corporation).ഇപ്പോള്‍ വേറെ ഒരുപാട് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഉണ്ട് എന്നാലും ഇന്ഷൂറന്സിനെ പൊതുവേ LIC എന്നേ പറയു..
qw_er_ty
umeshe..
Willys nteya - Jeep (1941)
General Purpose vehicle
ശരി തന്നെ സിദ്ധാര്‍ത്ഥാ. തിലം എന്നു വെച്ചാല്‍ എള്ളു്. അപ്പോള്‍ തൈലം “എണ്ണ” തന്നെ. അതായതു്, എള്ളിന്റെ നെയ് :)
[ബ്ലോഗറിനെ മൊഴി ചൊല്ലി ബീറ്റയല്ലാഗൂഗിളിനെ വരിച്ചതിനു ശേഷം ആദ്യമിടുന്ന കമന്റ്. എന്റെ പ്രൊഫൈല്‍ പോയിട്ടില്ല എന്നു തോന്നുന്നല്ലോ.]
ഉമേഷിന്റെ ഒരു ‘പ്രൊഫൈലും‘ പോയിട്ടില്ല. എന്റെ പോസ്റ്റില്‍ കമന്റിട്ട് ഉമേഷിന്റെ പ്രൊഫൈലിനു എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഈ “ബീറ്റ”ക്കുട്ടിയെ ബോംബ് വച്ചു തകര്‍ക്കും. (അല്ല, ഇതിനിപ്പോഴും ബീറ്റ എന്നു തന്നെ ആണോ നാം?)
ഓട്ടോറിക്ഷയ്ക്കു ലാംബ്രെട്ടാ എന്നും കണ്‍ഡെന്‍സ്ഡ് മില്‍ക്കിനു മില്ക്ക്മെയ്ഡെന്നു തിരുവല്ലക്കാരു മാത്രമേ പറയാറുള്ളോ? ട്രെക്കറും ടെമ്പോയുമോ?
ഫ്രിഡ്ജിനെക്കുറിച്ച് കുമാര്‍ പറഞ്ഞതു ശരിയാണെന്നു തോന്നുന്നില്ല. ഫ്രിജിഡെയര്‍ ആയിരിക്കും ഉദ്ദേശിച്ചത്. ഏതോ സിനിമയില്‍ അടൂര്‍ഭാസി ഫ്രിജ്ജ് എന്ന അര്‍ത്ഥത്തില്‍ ഈ വാക്കുപയോഗിക്കുന്നതു കേട്ടിട്ടുണ്ട്.
ഉമേഷ് പറഞ്ഞ ഗ്ലൂക്കോസും അപ്പു പറഞ്ഞ സോഡയും അതേ പോലെ കണ്ണൂസു പറഞ്ഞ കാംകോര്ഡറും ബ്രാന്ഡ്നെയ്മാണെന്നു കാണുന്നില്ല. ഹാന്‍ഡിക്യാം ശരിയാണ്.
ഇപ്പറഞ്ഞതില്‍ ഭൂരിഭാഗവും വിഭാഗങ്ങളെ വിഴുങ്ങിയ പേരുകളെക്കാള്‍ വിഭാഗങ്ങളെ ആദ്യമായി അവതരിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്ത പേരുകളല്ലേ? അവര്‍ വിജയിച്ചു കഴിഞ്ഞപ്പോള്‍ ഒരു വിഭാഗം ഉണ്ടായിവരുകയായിരുന്നില്ലേ?
കുറച്ചുനാള്‍ മുമ്പ് ഇന്ത്യയില്‍ സിറോക്സിന്റെ (തമിഴില്‍ ജെറാക്സ്) ഒരു പരസ്യപരമ്പര കണ്ടിരുന്നു. സിറോക്സ് ഒരു ബ്രാന്ഡ്നെയ്മാണെന്നും വിഭാഗമല്ലെന്നും ബോധവത്കരണം നടത്താന്‍. ഏതു മണ്ടന്റെ മനസ്സിലുദിച്ച ആശയമാണെന്തോ? ഒരു വിഭാഗമായിത്തിന്റെ പര്യായമായി മാറുക എന്നതില്‍പ്പരം ഒരു ബ്രാന്‍ഡ് നെയ്മിന് ഒരു സാഫല്യം വരാനുണ്ടോ?
"കുറച്ചുനാള്‍ മുമ്പ് ഇന്ത്യയില്‍ സിറോക്സിന്റെ (തമിഴില്‍ ജെറാക്സ്) ഒരു പരസ്യപരമ്പര കണ്ടിരുന്നു. സിറോക്സ് ഒരു ബ്രാന്ഡ്നെയ്മാണെന്നും വിഭാഗമല്ലെന്നും ബോധവത്കരണം നടത്താന്‍. ഏതു മണ്ടന്റെ മനസ്സിലുദിച്ച ആശയമാണെന്തോ?"
അത് നല്ലൊരു മാര്‍ക്കെറ്റിംഗ് തന്ത്രമല്ലേ? (പ്ലീസ് ഡോണ്ട് മിസ്സണ്ടര്സ്റ്റാന്ഡ് മി സ്റ്റൈല്‍).പരസ്യം കണ്ടിട്ടില്ല...ഈ ആശയത്തെക്കുറിച്ച്, പരസ്യരംഗത്തുള്ള കുമാര്‍ജിയുടെ അഭിപ്രായം അറിയാന്‍ താല്‍പ്പര്യമുണ്ട്.
(അതോ ഇനി അത് വല്ല നിയമപ്രശ്നവും കാരണം ആണോ? ചിലപ്പോ ക്വാളിറ്റി ഇല്ലാത്ത മറ്റ് ഫോട്ടൊസ്റ്റാറ്റ് കോപ്പികള്‍ക്കും “സിറോക്സ് കോപ്പി” എന്ന് പറഞ്ഞ് സിറോക്സിന്റെ വിലയിടിക്കുന്നതുകൊണ്ടാകാം)
പ്രിയ കുമാര്‍,
പോസ്റ്റുകള്‍ പലതും വായിക്കാന്‍ പറ്റാര്രില്ല. സമയമില്ലായ്മ തന്നെ കാരണം.
എന്റെ പോസ്റ്റില്‍ കാണുമ്പോള്‍ പെട്ടെന്നു ക്ലിക്കു ചെയ്തു വായിക്കും അതേ കഴിയാറുള്ളു.
ബ്രാന്ഡുകളെപ്പറ്റിയുള്ള പോസ്റ്റ് നന്നായി. പലപ്പോഴും ഒരു ബ്രാന്‍ഡ് പറഞ്ഞു സാധനം ചോദിക്കുമ്പോള്‍ പലരും അങ്ങിനെയുള്ള സാധനം എന്നേ ഉദ്ദേശിക്കാറുള്ളൂ. പ്രത്യേകിച്ച് നാട്ടിന് പുറങ്ങളില്‍.
ഞങ്ങളുടെ നാട്ടില്‍ പറയും: “ഒരു ദിനേശു താ”
വെറും ബീഡി എന്നേ ഉദ്ദേശിക്കുന്നുള്ളൂ. പലപ്പോഴും ആ പീടികയുടെ വരാന്തയില്‍ ഇരുന്നു തെറുക്കുന്ന ബീഡികളായിരിക്കും അവിടെ വില്‍ക്കുന്നത്. അതു കിട്ടിയാല്‍ മതി. പക്ഷേ ചോദിക്കുന്നതോ “ദിനേശ്”
പിന്നെ
ഓ.ടോ. അദ്ധ്യായം 10 ല്‍ എന്റെ പ്രതികരണം എഴുതിയിട്ടുണ്ട്. വായിക്കുമല്ലോ.
സസ്നേഹം
ആവനാഴി
കാറ്റഗറികളെ പിടിച്ചുതിന്നുന്ന ബ്രാന്റുകള്‍.!
നമ്മടെ ചോറിനോടു തന്നെയാണോ സാര്‍ കളി..!!
കൊള്ളാം ട്ടാ.. ഇഷ്ടായി..
Gulf | ഗെള്‍ഫ് - (വിദേശം)
വളരെ പ്രധാനപ്പെട്ട ഒന്നിനെ മറന്നു പോയൊന്ന് സംശയം. ട്രൌസര്‍ pants അയി ലോപിച്ചത് Pantaloon എന്ന ബ്രാന്‍ഡ് നെയിമില്‍ നിന്നാണ്.
ചെവിക്കു പിടിക്കല്ലെ!!! മിന്റാതിരിക്കാം..
Post a Comment