“അതേയ് ഒന്ന് എണീക്കണുണ്ടോ?”
ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്.
“ആ സല്മാന് ഖാന് ഇതുവരെ വന്നിട്ടില്ല.“
“വരും”
തിരിഞ്ഞുകിടക്കുമ്പോള്‍ അയാള്‍ അലസമായിപ്പറഞ്ഞു. “അതൊരു പൂച്ചയല്ലെ, അതിനു കയ്യില്‍ വാച്ചുണ്ടാവില്ല”
“അതല്ല, ഇന്നുംനാളെയും കൂടി അത് ഒന്നു വന്നുകിട്ടിയാല്‍ രക്ഷപ്പെട്ടു. പക്ഷെ അത് ഇതുവരെ വന്നിട്ടില്ല”
ഭാര്യ അസ്വസ്തതയോടെ പറഞ്ഞു. പെട്ടന്നാണ് അയാളുടെ ഉറക്കത്തിനു മുകളിലൂടെ സ്വബോധത്തിന്റെ ഒരു മിന്നായം പാഞ്ഞുപോയത്. ബെഡ് ഷീറ്റ് മാറ്റി അയാള്‍ ചാടി എണീറ്റു. മുണ്ടുമുറുക്കി ഉടുത്ത് ചോദിച്ചു,
“നീ എല്ലായിടത്തും നോക്കിയോ? എന്നത്തേയും പോലെ ആഹാരം വച്ചുകൊടുത്തില്ലേ?”
“ഒക്കെയും ഞാന്‍ ചെയ്തു. പക്ഷെ അതിന്റെ പൊടിപോലുമില്ല.“
ഭാര്യയുടെ വാക്കുകളില്‍ ഒരു ഭീതി നിഴലിച്ചു.
“കണ്ണനെവിടെ?”
“അവന് അപ്പുറത്തിരുന്നു കളിക്കുന്നു”
ഡ്രോയിങ്ങ് റൂമില്‍ ഇരുന്നു കളിക്കുന്ന ഒന്നരവയസുകാരന് കണ്ണനെ അയാള്‍ ചേര്‍ത്തുപിടിച്ചു. അവന്റെ മുഖം അയാളുടെ മുഖത്തോട് ഒരു നിമിഷം ചേര്‍ത്തു. പിന്നെ അയാള്‍ വീടിന്റെ പിന് വശത്തേക്ക് പോയി. തുണി നനയ്ക്കുന്ന കല്ലിന്റെ കീഴിലും പാത്രം കഴുകുന്ന ബേയ്സിനിന്റെ പരിസരത്തുമൊക്കെ അയാള്‍ ചുറ്റിനടന്നു.മതിലിനരുകില്‍ അടുക്കി വച്ചിരുന്ന ഇഷ്ടികകളുടെ ഇടയിലൊക്കെ അയാള്‍ തിരഞ്ഞു.മതിലിനുമുകളിലൂടെ അടുത്തവീട്ടിലേക്ക് വിളിച്ചു ചോദിച്ചു.
“അമ്മൂ, ഇവിടെയൊക്കെ കറങ്ങി നടക്കണ ഒരു കള്ളപൂച്ചയില്ലേ, വൈറ്റില്‍ ബ്രൌണ്‍ മാര്‍ക്കുള്ളത്. അതിനെ ഇന്നെങ്ങാനും കണ്ടോടാ?”
ചെറിയ സൈക്കിളില്‍ നിന്നും കാല് നിലത്തുകുത്തിയിട്ട് അമ്മു പറഞ്ഞു “ഇല്ലങ്കിള്‍, കണ്ടില്ല. എന്തുപറ്റി അങ്കിള്‍?”
അയാള്‍ ഉത്തരം പറയാന്‍ നിന്നില്ല. ടൂത്ത് ബ്രഷില്‍ പേസ്റ്റ് വച്ചുകൊടുക്കുമ്പോള്‍ ഭാര്യ പറഞ്ഞു, “അതിനി എങ്ങാനും..?”
“നീ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ?”
ദേഷ്യത്തില്‍ അയാള്‍ ബ്രഷ് വലിച്ചു പേസ്റ്റിന്റെ ബാക്കി ഒരു ചുവന്ന തുള്ളിയായി ചുവന്ന നേരിയ നൂലില്‍ തൂങ്ങി നിലത്തിറങ്ങി.
ബക്കറ്റില്‍ നിന്നും വെള്ളം എടുത്ത് ശരീരത്തിലേക്ക് ഒഴിക്കുമ്പോള്‍ അയാള്‍ സ്വയം പറഞ്ഞു, അതുവരും. പാവം എവിടെയോ ഉറക്കം തൂങ്ങിയിരിപ്പാവും. എങ്കിലും മനസില്‍ ഒരു രംഗം വെറുതെ പുകഞ്ഞുകൊണ്ടിരിക്കുന്നു. പേടിച്ചരണ്ട കണ്ണന്. വളഞ്ഞു കുത്തി പിന്നോക്കം നില്ക്കുന്ന പൂച്ച.
അന്ന് അതിന് സല്മാന് ഖാന് എന്ന പേരില്ല. കുറച്ചുദിവസം മുന്‍പാണ്, രാവിലെ പതിവുപോലെ വല്യമ്മായി മീന്‍ കഴുകുന്നു. കണ്ണന് നടന്നു തുടങ്ങിയ പ്രായം. പൂച്ച അവന്റെ ദൌര്‍ബല്യമാണ്. കിണറിന്റെ അരികില്‍ അയാള്‍ പത്രം വായിച്ചിരിക്കുന്നു. പാരായണത്തിനിടയിലും ഒരു കണ്ണ് അവനിലേക്ക് അറിയാതെ നീളും. മീനിന്റെ വാലും പ്രതീക്ഷിച്ചിരിക്കുന്ന പൂച്ചയിലാണ് അവന്റെ ശ്രദ്ധ. കുഞ്ഞുചട്ടമ്പിയുടെ ഒരു കുഞ്ഞുവടിയും അവന്റെ കയ്യിലുണ്ട്. മീന്‍ വെട്ടി എണീറ്റ വല്യമ്മായി ശരീരം പിന്നോക്കം വളച്ചിട്ടു പറഞ്ഞു,
“എന്റെ പണി കഴിഞ്ഞു. മോനിവിടെ നില്‍ക്കുകയാണ്. ഒരു കണ്ണുവേണേ ഇവടെ..”
അതു കേട്ട അവന് വടി ഉയര്‍ത്തി അഛനു സലാം പറഞ്ഞു. അയാള്‍ തിരിച്ചും.
‘ഗാംഗുലി ദക്ഷിണാഫ്രിക്കയിലേക്ക് ‘ - പൊതുവേ ക്രിക്കറ്റിനോടും അതിലുപരി ഗാംഗുലിയോടുമുള്ള ഇഷ്ടം അയാളുടെ വായനയെ ആഴങ്ങളിലേക്ക് വലിക്കുന്ന വേളയിലാണ് കണ്ണന്റെ വിളി കേട്ടത്. അലക്കു കല്ലിന്റെ അടുത്തേക്ക് അയാള്‍ ഓടിയടുത്തപ്പോള്‍ പേടിച്ചു വിറച്ചു നില്ക്കുന്ന കണ്ണന്. അവന്റെ നോട്ടം കല്ലിന്റെ പിന്നിലാണ് അയാള്‍ അങ്ങോട്ട് നോക്കിയപ്പോള്‍ അതു പോലെ വിറച്ച് പിന്നോക്കം വളഞ്ഞു നില്ക്കുന്ന പൂച്ച.
അവനെ വാരിയെടുക്കുമ്പോള്‍ ഭാര്യയും ഓടിവന്നു. അയാള്‍ പറഞ്ഞു,
“പാവം പേടിച്ചുപോയതാ.. ഒന്നും സംഭവിച്ചില്ല. പൂച്ച ഒന്നും ചെയ്തില്ല”.
പക്ഷെ അവന്റെ കൈകള്‍ അപ്പോഴും വിറയ്ക്കുന്നു.
പൈപ്പിന്റെ ചുവട്ടില്‍ അവന്റെ കാലുകള്‍ കഴുകിക്കൊടുക്കുന്നതിനിടയി ഭാര്യ പറഞ്ഞു,
“അതേയ് ഇവന്റെ കാലില്‍ ചെറിയ ഒരു മാര്‍ക്ക്. മുള്ള് ഉരഞ്ഞ പോലെ”
അയാള്‍ നോക്കുമ്പോള്‍ അവന്റെ വെളുത്ത കുഞ്ഞുപാദത്തില്‍ വളരെ നേരിയ ചെറിയ രണ്ട് വരകള്‍. ഒന്ന് നന്നായിട്ട് തെളിഞ്ഞിട്ടുണ്ട്. അയാള്‍ അവന്റെ കാലിലേക്ക് കൂടുതല്‍ വെള്ളം ഒഴിച്ചു. അവന് കാല് വലിച്ചു. പക്ഷെ കരഞ്ഞില്ല.
“ഇതു മുള്ള് ആവണമെന്നില്ല. പൂച്ചയുടെ വിരലോ മറ്റോ? ഡാ കുഞ്ഞൂ... പൂച്ച മാന്തിയോടാ കണ്ണാ..?” അയാള്‍ അവന്റെ മൂക്കില്‍ ഉമ്മ വച്ചു ചോദിച്ചു. അവന് ചിരിച്ചു. അവന്റെ നിറഞ്ഞുനിന്ന കണ്ണില്‍ നിന്നും ഒരു തുള്ളി പുറത്തേക്ക് തൂവി.
അപ്പുറത്തെ അമ്മുവിന്റെ അഛനാണ് പറഞ്ഞത്,
“ഡോക്ടറെ ഒന്നു കാണിക്കുന്നത് നല്ലതാ..“
“കൊതുകുകടിച്ചാല്‍ വരെ പനിവരുന്ന കാലമാ” വല്യമ്മായിയും ശരിവച്ചു.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓഫീസില്‍ വിളിച്ച് ലീവ് പറഞ്ഞു.
ഡോക്ടര്‍ അവന്റെ കാലിലെ പോറല്‍ ശ്രദ്ധിച്ചു നോക്കി. എന്നിട്ടു പറഞ്ഞു
“ഇതിപ്പോള്‍ സംശയത്തിന്റെ പുറത്ത് റാബിസിന്റെ ഇഞ്ചക്ഷന് എടുക്കേണ്ടതാണ്. കാരണം പൂച്ചയ്ക്ക് റാബീസിന്റെ അസുഖം ഉണ്ടെങ്കില്‍ പ്രശ്നം ആകും. പക്ഷെ പൂച്ചമാന്തിയതാണോ എന്നുപോലും ഒരു ഉറപ്പും ഇല്ലാതെ വെറുതേ ഈ കുഞ്ഞിന്റെ ശരീരത്തിലിട്ട് കുത്തുന്നത് ഓര്‍ക്കുമ്പോള്‍..”
ഡോക്ടര്‍ ഒന്നു നിര്‍ത്തി. അവന്റെ മുറിവ് ഒന്നുകൂടി നോക്കി. എന്നിട്ട് പറഞ്ഞു
“കഴുത്തിലോ മുഖത്തോ മറ്റോ ആയിരുന്നെങ്കില്‍ ഞാന്‍ എടുക്കാന്‍ തന്നെ പറഞ്ഞേനെ, കാലിലാകുമ്പോള്‍ അത്രമാത്രം ഞരമ്പുകള്‍ ഇല്ല. അതു പോട്ടെ ഈ പൂച്ച പതിവായി അവിടെ വരുന്നതാണോ?”
“അതെ“
എന്നു പറഞ്ഞിട്ട് ഒരു ഉറപ്പിനായി അയാള്‍ ഭാര്യയുടെ മുഖത്തുനോക്കി.
“അങ്ങനെയാണെങ്കില്‍ അതിനെ പത്തു ദിവസം വാച്ചു ചെയ്യൂ. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ നമുക്കു ഇഞ്ചക്ഷന് എടുക്കാം”
അതും പറഞ്ഞ് ഡോക്ടര്‍ കുഞ്ഞിന്റെ കവിളില്‍ തൊട്ടു.
അന്നുമുതല്‍ അവരുടെ വീട്ടിലെ മുഖ്യാതിഥിയാണ് ആ മാര്ജ്ജാരന്. എന്നും അവന് അവിടെ എത്താന്‍ വേണ്ടി ഭാര്യ നെയ്മീനിന്റെ കഷണങ്ങളൊക്കെ ആണ് വറുത്ത് കൊടുത്തിരുന്നത്. കൂടാതെ സെറിലാക്ക് ചേര്‍ത്ത പാലും ചോറും മുട്ടയും ഉണക്കമീനും ഒക്കെ അവനെ തേടി എത്തിയിരുന്നു. മൂന്നു നാലു ദിവസം കൊണ്ടുതന്നെ അവന് അങ്ങു തടിച്ചുകൊഴുത്തു. എല്ലും തോലും ആയിരുന്ന പൂച്ചയ്ക്ക് മസിലൊക്കെ വന്നു. അയാള്‍ തന്നെ അതിനു ഒരു വിളിപ്പേരിട്ടു,
‘സല്മാന് ഖാന്’
സല്മാന് ഖാന് ഒരു വി ഐ പി ആയിട്ട് അവിടെ പകല്‍ ജീവിച്ചു. അടുക്കളയിലും അവരുടെ ബെഡ്റൂമിലും ഒക്കെ അവന് വാല് ചുഴറ്റി നടന്നു. വീടിന്റെ പിവശത്ത് അവന് പകുതിതിന്നു കളഞ്ഞിട്ടുപോയ ഉണക്കമീന്‍ കഷണങ്ങള്‍ വെയില് കൊണ്ട് കിടന്നു.
ഇന്നലെ രാത്രിയിലും പൂച്ചയെ കണ്ടിരുന്നു. അപ്പോള്‍ അയാള്‍ പൂച്ചയോട് പറയുകയും ചെയ്തു,
“ഡാ സല്മാന് ഖാനേ രണ്ടുദിവസംകൂടി മാത്രമേ ഉള്ളൂ നിന്റെ സുഖവാസം. അതുകഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഇന്ദ്രന്‍സ് ആക്കിത്തരാം. എന്റെ കണ്ണനേയും ഉപദ്രവിച്ചിട്ട് ഇവിടെ ഇങ്ങനെ സുഖവാസം നടത്തുന്നതു കാണുമ്പോള്‍ എനിക്ക് ശരിക്കും ചൊറിയുന്നുണ്ട്”
കുളികഴിഞ്ഞ് വരുമ്പോള്‍ ഭാര്യ ചോദിച്ചു
“എന്താ ഇപ്പോള്‍ ചെയ്യേണ്ടേ?“
“അറിയില്ല. ഇന്നിപ്പോള്‍ ഒന്‍പത് ദിവസം ആകുന്നതേയുള്ളു. അതിനു എന്തെങ്കിലും പറ്റിയോ?”
അയാള്‍ നിസ്സഹായനായി പറഞ്ഞു. ആ പൂച്ചയ്ക്ക് അസുഖമുള്ളതാണോ എന്നുള്ള സംശയ ചോദ്യം അയാള്‍ ഉള്ളിലൊതുക്കി.
“എന്തായാലും നീ കണ്ണനെ ഡ്രസ് ചെയ്യിക്കൂ, ഡോക്ടറുടെ അടുത്ത് പോകാം”
അയാള്‍ അവന്റെ മുഖത്തു നോക്കി അവനു ക്ഷീണം ഉണ്ടോ? അയാള്‍ അവന്റെ നെറ്റിയില്‍ കൈവച്ചു നോക്കി. സംശയം, അവനു പനിയുണ്ടോ?
മകനേയും കൊണ്ട് ഭാര്യ കാറിലേക്ക് കയറുമ്പോഴും അയാല്‍ അവന്റെ നെറ്റിയില്‍ വെറുതെ കൈവച്ചുനോക്കി. ഹേയ് അവനു പനിയൊന്നും ഇല്ല. എനിക്കു വെറുതെ തോന്നുന്നതാവും. അയാള്‍ സ്വയം പറഞ്ഞു.
പിന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ റിവേര്ഴ്സ് ഗിയര്‍ ഇട്ടു. വണ്ടി പിന്നിലേക്ക് നീങ്ങി.
“മ്യാവൂ.............” പൂച്ച കരഞ്ഞു, പക്ഷെ ഒരു ദീന രോദനം.
അയാള്‍ ബ്രേക്ക് ചെയ്തു. വീണ്ടും പൂച്ച ഒന്നുകൂടി കരഞ്ഞു. പക്ഷെ അതു പതിവുള്ള മ്യാവൂ അല്ല. പുറത്തിറങ്ങി നോക്കുമ്പോള്‍ പിന്നിലെ ടയറിനോട് ചേര്‍ന്ന് പകുതി ചതഞ്ഞ ശരീരവുമായ് ആ പൂച്ച. സല്മാന് ഖാന്.
അതു അയാളെ ഒന്നുനോക്കി. അതുപിന്നെ വിളിച്ചില്ല.
കണ്ണുമാത്രം തുറന്ന് പുറത്തേക്ക് തള്ളിയിരുന്നു.
53 comments:
ക്ലൈമാക്സ് ഇങ്ങനെ വേണ്ടായിരുന്നു കുമാരേട്ടാ, എനിക്ക് വിഷമമായി. പൂച്ചകള്‍ എന്റേയും ഒരു ബലഹീനത ആണ്. (ഇതു വ്യക്തിപരമായ ഒരു അഭിപ്രായം മാത്രം)
കഥ കലക്കി. നല്ല സസ്പെന്‍സ് ഉണ്ടായിരുന്നു. അവസാനം ഇങ്ങനെയാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.
കഷ്ടമായി പോയി, എന്നാലും ആ അപകടം അവിചാരിതമായിരുന്നു എന്നത് കൊണ്ട് അയാളെ കുറ്റം പറയാനും പറ്റില്ല, നല്ല കഥയാണല്ലോ കുമാറേട്ടാ..
-പാര്‍വതി.
കഥ നന്നായി കുമാര്‍ജീ..
ക്ലൈമാക്സിലേക്കടുക്കുന്തോറും ഭയം കൂടി വന്നു. എങ്കിലും കുമാര്‍ ടച്ചില്ല കഥയ്ക്ക് , ധൃതി കാരണമാവാം.
പേപ്പട്ടി വിഷബാധയ്ക്ക് തുള്ളി മരുന്നില്ലേ? (ഒരു സംശയം)
ഒരോഫ്: ഈയടുത്താണ് ഞാന്‍ ‘പഥേര്‍ പാഞ്ചാലി‘ കാണുന്നത് ,
പശുവിനെ തിരഞ്ഞ് അപ്പുവും ദുര്‍ഗയും തരിശ് നിലങ്ങള്‍ കടന്ന് ഗ്രാമാതിര്‍ത്തിയും കടന്ന് പോകുമ്പോള്‍ ഈ പെണ്‍കുട്ടിയെ ആരേലും ‘റേപ്പ് ‘ചെയ്യുമോ? എന്ന അനാവശ്യമായൊരു ഭയം എന്നില്‍ നിറഞ്ഞു.
പിന്നെയാണോര്‍ത്തത് , സിനിമയിലെ റേപ്പിന് (സ്വാനുഭവത്തില്‍) ടി.ജി രവിയോളവും കെ പി ഉമ്മറിനോളവും ബാല്യമല്ലേയുള്ളൂവെന്ന് .
നല്ല കഥ
qw_er_ty
കുമാറേട്ടാ,
കഥ നന്നായി പക്ഷേ കളിമാസ്ക് എനിക്ക് ആദ്യമേ പിടിത്തം കിട്ടി. ഇതുപോലെയുള്ള വേറൊരു കഥ എവിടെയോ വായിച്ചിരുന്നോ? :-)
എന്റെ കുമാറെ.. എന്റെ കുറുക്ക ബുദ്ധി.. ഞാന്‍ സത്യായിട്ടും കരുതി, കിണറ്റിന്റെ കരയീന്നെതോ പാമ്പാവാം കുഞ്ഞിനെ കടിച്ചത് എന്നും, പൂച്ച പാമ്പിനെ കണ്ടിട്ടാവും വാലു വളച്ചെതെന്നും. കുട്ടി ആസ്പത്രിയ്ക് പോണ വഴിയേ നീല നിറമായി മരിച്ചൂന്ന് ഉണ്ടാവും എന്ന് കരുതിയാ ഞാന്‍ സ്ക്രോള്‍ ഡൗണ്‍ ചെയ്തേ..
മ്മ്. സങ്കടായായി.. സല്മാങ്കാനെ എന്നാലും.. ഇവിടെം നിറയേ പൂച്ചകളാണു കുമാറെ. കാറിന്റെ ചോട്ടില് തന്നെ ഉറക്കവും കളിയും. ഞാന്‍ എന്നും താഴെ നോക്കീട്ടെ എടുക്കു വണ്ടി.
(കളമ്മശ്ശേരിയില്‍ ഗള്‍ഫീന്ന് വന്ന അച്ഛന് പുറത്തെടുത്ത ഇന്‍ഡിക്കയുടെ അടിയില്‍ ചതഞ്ഞ കുട്ടന്റെ വാര്‍ത്ത ആരെങ്കിലും അറിഞ്ഞുവോ? ട്ടീച്ചര്‍ നോക്കി നില്‍ക്കേ സ്കുള് ബസ്സ് പുറകോട്ടെടുത്ത് കുട്ടി അടിയില്‍പെട്ടത്? ഈയ്യിടെ ബര്‍ദുബായി ഗോള്‍ഡന്‍ സാന്‍സ് 6 ന്റെ മുമ്പില്‍ സ്കൂള്‍ കുട്ടി ബസ്സിറങ്ങി അമ്മയ കണ്ട് ഓടി ക്രോസ്സ് ചെയ്ത് അമ്മേടെ മുമ്പില്‍ തന്നെ ഒരു ലാന്‍ഡ് ക്രൂസറിന്റെ അടിയില്‍ പെട്ടിരുന്നു.)
കുമാറെ സങ്കടായി കഥ. എന്നാലും കുമാറിന്റെ കഥ എന്നു പറയുമ്പോ എന്റെ മുമ്പില്‍ ആദ്യം വരുക ആ ഗോവയിലെ വിന്നി തന്നെ.
അതുല്യ ബ്രാക്കറ്റില്‍ പറഞ്ഞതുപോലെ ഉള്ള ചില സംഭവങ്ങള്‍ ഞാനും കേട്ടിട്ടുണ്ട്.
എറണാകുളത്തു തന്നെ ഒരു വീട്ടില്‍ തീരെ ചെറിയ രണ്ടു കുട്ടികള്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍, കറന്റ് തട്ടിയിട്ടോ മറ്റോ ആണ് ഒരുത്തന് മരിക്കുകയും. അഛന് തിരികെ വന്നപ്പോള്‍ വഴക്കു പേടിച്ച് മറ്റേ കുട്ടി എവിടെയോ കയറി ഒളിച്ചു. മരിച്ചുകിടന്നവനേയും എടുത്ത് കാറില്‍ ഇട്ട് വണ്ടി മുന്നോട്ടെടുത്തപ്പോള്‍ അതിന്റെ അടിയില്‍ പിടഞ്ഞു രണ്ടാമത്തവന്.
നടന്ന സംഭവമായി പറഞ്ഞു കേട്ടിട്ടുണ്ട്.
അയ്യോ...:(
കുമാറേട്ടാ..അയ്യൊ!അപ്പൊ എന്തായാലും ഇഞ്ചെക്ഷന് എടുക്കണല്ലൊ. അല്ലാ ഈ പൂച്ചയെ പിടിച്ച് അതിന്റെ ബ്ലഡോ മറ്റോ എടുത്ത് നോക്ക്യാല് അതിനു അസുഖം ഉണ്ടോന്ന് അറിയാന്‍ പറ്റൊ?
കുമാറേ,
കഥയാണെങ്കിലും ഇത്ര ക്രൂരത പാടില്ലെന്ന് എഴുതാന്‍ വന്നതായിരുന്നു.
പക്ഷേ അതിനു താഴെ ആ കുറുക്കന് അതിലും വലിയ ദൈവത്തിന്റെ ക്രൂരതകള്‍ എഴുതിച്ചേര്ത്തുകളഞ്ഞു!
ഇവിടെ എന്റെ വീടിനു തൊട്ടുതാഴെയാണ് രണ്ടുവര്‍ഷം മുന്‍പ് ഒരഞ്ചുവയസ്സുകാരി ഇതേപോലെ അമ്മയെക്കണ്ട് റോഡ് ക്രോസ്സ് ചെയ്ത് ഓടിയത്. ഈ അയല്‍പ്പക്കത്തിന്റെ മുഴുവന്‍ കിങ്ങിണിച്ചെപ്പായിരുന്നു ആ ഗോവക്കാരി കുസൃതിപ്പെട്ടി!
ഓര്ത്തുവെക്കാനിഷ്ടമില്ലാഞ്ഞിട്ടും ഒഴിഞ്ഞുപോവാത്ത ഒത്തിരി കഥകളെ ഉലയൂതിയുയിര്പ്പിക്കുന്നെന്റെയുള്ളില് നീയിപ്പോള്‍!
ശൊ, ഞാനും ഓര്‍ത്തെടുക്കുന്നു ചിലത് കുമാര്‍ജി,
വിശ്വമേ.. ബെസ്റ്റ് വേര്‍ഡ് ഓഫ് റ്റുഡേ അറ്റ് ബ്ലോഗ്ഗ്...
ഉലയൂതിയുയിര്പ്പിക്കുന്നെന്റെയുള്ളില് !!!
(an addition to my great tongue twister collection)
കഴിഞ്ഞ ആഴ്ചയാണ് ഒരു കുട്ടി- എനിക്ക് പറഞ്ഞുകേട്ട് മാത്രം പരിചയം- വാഹനം തട്ടി മരിച്ചത്. ഈ കഥ മറക്കാന്‍ ആഗ്രഹിച്ച അത് വീണ്ടും ഓര്‍മ്മിപ്പിച്ചു. പൂച്ച ആയാലും, മനുഷ്യന് ആയാലും ഉള്ളില്‍ തുടിക്കുന്നത് ജീവന് തന്നെ.
നല്ല കഥ.പിന്നെ ഇനി കേള്‍ക്കരുതേ എന്നാഗ്രഹിക്കുന്ന കുറെ വാര്‍ത്തകളും
പറയാതെ വയ്യ കുമാറേട്ടാ,
അപശകുനം പിടിച്ച കമന്റുകള്‍.
:(
കുമാര്‍ ജീ.. കഥ നന്നായിട്ടുണ്ട്..
ഞങ്ങളുടെ വീട്ടിലും ഒരു വെളുത്ത നല്ല ചന്തമുള്ള പൂച്ച ഉണ്ടായിരുന്നു..പപ്പു എന്നാണ് പേര്. നല്ല അനുസരണശീലമുള്ള പൂച്ച. എന്തു സാധനമായാലും, മീനിന്റെ മുള്ളായാലും താഴെ ഇട്ടു കൊടുത്താലേ കഴിക്കൂ (മേശയിലോ.. പാത്രത്തിലോ കയറി എടുക്കുകയില്ല). പപ്പുവിന്റെ കൂടെ കളിച്ച് എനിക്കും ഒന്നു രണ്ടു പ്രാവശ്യം സ്ക്രാച്ച് കിട്ടിയിട്ടുണ്ട്. പക്ഷേ ചോരയൊന്നും വന്നില്ല. തൊലി കീറിയതുമില്ല. ഒരു പ്രാവശ്യം എന്റെ വീട്ടുകാരിക്ക് സ്ക്രാച്ച് കിട്ടിയപ്പോള്‍ ഇന്ജെക്ഷന് എടുത്തു. ചോര പൊടിഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ജക്ഷന് എടുക്കുന്നത് നല്ലതാണ്.
പക്ഷേ ഒരു മാസം മുന്‍പ്, രണ്ടു ദിവസമായി കാണാതിരുന്ന ഈ പപ്പു മൂന്നാം ദിവസം മരിച്ചനിലയില്‍ വെളിയില്‍ കാണപ്പെട്ടു. ആരോ തല്ലികൊന്നതാണൊ അതോ വണ്ടിക്കടിയില്‍ പെട്ടതാണൊ എന്ന് സംശയം.
കുമാറിന്റെ ഈ കഥ വായിച്ചപ്പോല് ഞങ്ങളുടെ പപ്പുവിന്റെ കാര്യം ഓര്‍മ്മ വന്നു.
കൃഷ് | krish
എനിക്കിഷ്ടമായി ഈ കഥ. കുമാറ് നല്ല രീതിയില്‍ തന്നെ എഴുതിയിട്ടുണ്ട് എന്നാണെന്റെ വിശ്വാസം.
പക്ഷെ, കമന്റുകള്‍ ചരമകോളം വായിച്ചപോലെ ഒരു മൂഡ് തന്നു.
പണ്ട് എന്നും കാലത്ത് ദീപക ഓണ്‍ലൈന്‍ ചരമകോളം വായിച്ചിരുന്നു ഞാന്‍. മറ്റുള്ളവരുടെ ദുഖത്തില്‍ പങ്കുചേരുവാന്‍ വേണ്ടി. ചിലതൊക്കെ വായിച്ച് സഹിക്കാന്‍ പറ്റാതെ പൊട്ടിക്കരഞ്ഞ് പോയിട്ടുണ്ട്.
അതില്‍ മറക്കാതെ മനസ്സില്‍ കിടക്കുന്നവ ചിലതുണ്ട്. പക്ഷെ, ക്വോട്ടാന് നിന്നാല്‍ അത് ഈ പോസ്റ്റിനെ വീണ്ടും കറുപ്പിക്കും!
കുമാര്‍ജി, നല്ല കഥ.. എല്ലായിടത്തും അയാള്‍ പൂച്ചയെ തിരഞ്ഞു..വണ്ടിക്കടിയില്‍ മാത്രം നോക്കിയില്ല..
(കൊച്ചു കുട്ടികളുള്ള വീട്ടില്‍, വണ്ടി എടുക്കും മുന്‍പ് അവര്‍ എവിടെയാണ് എന്ന് ഒന്നന്വേഷിക്കുന്നത് ഒരു ശീലമാക്കാം.)
കഥ ഇഷ്ടമായി.
qw_er_ty
നല്ല കഥ. ഒരു ഏവൂരാന് ടച്ച്.
പല പല ഓര്‍മ്മകളെയും ഉണര്‍ത്തുന്നതു കൊണ്ട് വായിയ്ക്കാതിരിയ്ക്കാന്‍...
നല്ല കഥ.
കൊള്ളാം..നല്ല കഥ.
നല്ല ഒരു തീമുള്ള കഥ. അവസാനം ചിരിക്കണോ സങ്കടപ്പെടണോ എന്ന് സംശയിച്ചു നിര്‍ത്തുന്ന ഒരു ക്ലൈമാക്സും. എന്റെ അഭിപ്രായത്തില്‍ കഥകള്‍ ഇതുപോലെ വ്യക്തമായ ഒരെന്ഡിംഗില് അവസാനിക്കേണ്ടത് അത്യാവിശ്യമാണ്.
സല്മാങ്കാനെ കാണാതെയാവുമ്പോള്‍ “അയാള്‍ പുഴക്കരയില്‍ പോയി നിന്നു. അയാളുടെ മനസ്സില്‍ നീരാവി പൊങ്ങി. തലയില്‍ കാക്ക കാഷ്ടിച്ചു. അയാള്‍ വേച്ചുവേച്ചു തിരികെ നടന്നു” എന്ന മട്ടില്‍ എവിടേം തൊടാതെ കഥയവസാനിപ്പിക്കുന്നത് കാണുമ്പോള്‍ ഇഷ്ടക്കേട് തോന്നാറുണ്ട്. അല്ല, അതാണല്ലോ എളുപ്പം.
അല്ല, ഒരു കഥക്ക് വന്ന കമന്റുകളോ...
ശോ! ഇപ്പോ ഇദ് വണ്ടി റിവേഴ്സെടുക്കുമ്പോള്‍ സൂക്ഷിക്കണം എന്ന ഗുണപാഠകഥപോലെയായി.
നല്ലൊരു കഥയെ ഇങ്ങനെത്തെ കമന്റുകളെഴുതി കൊല്ലരുത്.
കുമാര്‍ജി, നല്ല വിവരണം. നല്ല കഥ.
മനോഹരമായ സുപചരിതമായ ചിത്രങ്ങള്‍.കിണറ്റുകരയിലിരുന്നുള്ള പത്രവായനയിലെല്ലാം റിയലിസ്റ്റിക് തോന്നലുകള്‍ ഉളവാക്കി. ഇഷ്ടപ്പെട്ടു.
അതേ! നല്ലൊരു കഥ, അതും വളരെ ലളിതമായി, സ്വാഭാവികമായി പറഞ്ഞുപോന്നിരിക്കുന്നു!
ആദ്യം പറഞ്ഞുവന്നപ്പോള്‍ അതെഴുതാന്‍ വിട്ടുപോയി.
ഇനി കാറെടുക്കുന്നതിനു മുന്‍പ് കുനിഞ്ഞ് നോക്കണമല്ലോ ഈശ്വരാ!
നല്ല കഥ കുമാറേ...
ഇത് കഥയാണോ?
അതോ സത്യത്തില്‍ നടന്നതോ?
ഈ തണുപ്പാന്‍ കാലത്തു എന്റെ വീട്ടിലെ പൂച്ച അഭയാര്ത്ഥിയാകപ്പെടാന് പോവുന്നു....മുന്നറിയിപ്പിനു നന്ദി.
കുമാറേട്ടാ,
കഥ വളരെ ഇഷ് ടമായി.
കുമാര്‍ ഭായ്, പൂച്ച ചത്തതിനേക്കാള്‍ എനിക്കു ടെന്‍ഷന്‍ പൂച്ചയെ ഒമ്പതാം ദിവസം കൊന്നതിലാണ്. പത്തിന്റെ അന്നു കൊന്നാലും ഇത്ര ടെന്ഷനടിക്കില്ലായിരുന്നു. ഇനി ഇപ്പോ കണ്ണന്റെ കാര്യം??
പിന്നെ പച്ചാളം പറഞ്ഞതു ഞാന്‍ ആവര്‍ത്തിക്കുന്നു.
ദാ രാവിലെ ആദ്യം തന്നെ ചെയ്ത പരിപാടി (ഓഫീസില്‍ വന്നിട്ട്) ഈ കഥയും അതിന്റെ കമന്റും വായിക്കുക എന്നതായിരുന്നു. എന്നിട്ടോ, കുറേ കുട്ടികള്‍ വണ്ടിക്കടിയില്‍ പെട്ടും, ഷോക്കടിച്ചും മറ്റും മരിച്ചതു വായിച്ച് എന്റെ മൂഡ് :(
ഇനി കാറെടുക്കുന്നതിനു മുന്‍പ് കുനിഞ്ഞ് നോക്കണമല്ലോ ഈശ്വരാ! - സ്വാര്‍ത്ഥാ - കുനിയുന്നതൊക്കെ കൊള്ളാം, പക്ഷെ ഖത്തറാണെന്നോര്മ്മ വേണം :)
ഇതു വെറും കഥയാണൊ?സംഭവ കഥ പോലെ തോന്നുന്നു..ന്നാലും പൂച്ചക്കുട്ടി..
എന്തായാലും കണ്ണന് രക്ഷപ്പെട്ടല്ലൊ..ഹ..ഹ..ഹ
കഥ കൊള്ളാം. എന്നാലും പൂച്ചയുടെ പേര് സല്മാന് ഖാന് പൂച്ച!! അതിനെ ഇന്ദ്രന്‍സ് ആക്കുക എന്നു കേട്ടപ്പോള്‍ ചിരി വന്നു. പാവം ഇന്ദ്രന്‍സ് :)
കുമാർഭായ്, കഥ കൊള്ളാം. പക്ഷേ, വല്ലാത്തൊരു ക്ലൈമാക്സായിപോയി!
ഒരു വ്യതസ്തതയുള്ള കഥ, നല്ലരീതിയില്‍ പറഞ്ഞിരിക്കുന്നു കുമാര്‍ജി. അവസാനം വരേയും പൂച്ചയെക്കെന്തു പറ്റി എന്ന ക്ലൈമാക്സ് അറിയാനുള്ള ആകംക്ഷ നിലനിര്‍ത്തി
അരവിന്ദന്റെ കമന്റിന് ഒരു ക്ലാപ്. ഒരു കഥ അനേകം കാര്യങ്ങള്‍ പറയാതെ പറഞ്ഞാലും ഒരു കാര്യമെങ്കിലും വ്യക്തമായി പറഞ്ഞ് അവസാനിപ്പിക്കണം എന്ന് എനിക്കും തോന്നാറുണ്ട്.
പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്.
എന്നാലും സല്‍മാനെ കൊല്ലേണ്ടിയിരുന്നില്ല.
അതും, ഒരു ദിവസം ബാക്കി നിര്‍ത്തി.
കഥയില്‍ ചോദ്യം ഇല്ല. എന്നാലും. ആദ്യമെ കുത്തിവെയ്പ്പെടുക്കുന്നതല്ലേ നല്ലത് ?
“സല്മാന്“ ഇപ്പോഴും വീട്ടില്‍ വരുന്നു.....
എന്റെ വീട്ടില്‍ ഉണ്ടായ സംഭവം ഇങ്ങനെയക്കിയതു കൊള്ളാം.... നന്നായി.....കുമാറണ്ണാ.
ക്ലൈമാക്സ് ഇങ്ങനെയക്കിയതു എനിക്ക് ദുഖമായി..... എന്റെ ഭാര്യയ്ക്കും....
നാനിത് വീട്ടില്‍ പറയുമ്പോള്‍ കണ്ണന് എന്റേ മുഖത്ത് പിച്ചിവലിക്കുകയായിരുന്നു.....
ഞാനാദ്യമായാണ് ഈാ ബ്ലോഗില്‍ വരുന്നത്.കഥവായിച്ചു,വളരെ നന്നായിരിക്കുന്നു.മനുഷ്യമ്മാര് നായകരായുള്ള കഥകളില്‍ നിന്നൊക്കെ കുറച്ചുനേരം മോചനം കിട്ടി.പൂച്ചയെന്നല്ല ഏതു ജീവിയെ പറ്റ്യ്യും ഇങ്ങനെയൊക്കെയെഴുതിയാലെനിക്ക് വിഷമമാകും.ഞാന്‍ തലപൊക്കി ആദ്യം നോക്കിയത് എന്റെ പട്ടിക്കുട്ടിയെയാ.
interesting reading
ഇപ്പോഴാണ് വായിക്കാന്‍ കിട്ടിയത്.
പരിണാമ ഗുപ്തി എന്നെ നോവിപ്പിച്ചു.
എങ്കിലും എന്റെ സല്മാന്....
അതുല്യ പറഞ്ഞ സമാനമായ സംഭവങ്ങള്‍ ഇനിയുമുണ്ട്.
കുമാരനുക്ക് ഹരോ ഹര
മുരുകനുക്ക് ഹരോ ഹര
വേലനുക്ക് ഹരോ ഹര
സ്കന്ദനുക്ക് ഹരോ ഹര
പുപ്പുലിക്ക് ഹരോ ഹര
വീരനുക്ക് ഹരോ ഹര
മ്യനി മ്യനി സെയിത്സ് ടാക്സ് റിട്ടേണ്‍സ് ഓഫ് റ്റുഡേ!
മ്യനി മ്യനി ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഓഫ് റ്റുഡേ
ദേവേട്ടാ,
അയ്യോ കുമാറിനെ ടാക്സ് കാരു പിടിച്ചോ ?
അന്നേ ഞാന്‍ പറഞ്ഞതാ ഈ കാശെല്ലാം കൂട്ടി വെക്കരുതേ, ഞങ്ങള്‍ക്കു ചെലവു ചെയ്യ് എന്ന്. എവിടെ കേള്‍ക്കാന്‍.
(പിറന്നാളാണെങ്കില്‍ അതു നാളെ എന്ന് ഓര്‍ക്കൂട്ട് പറയുന്നത്. നടക്കൂല്ലട്ടോ ഈ സൂത്രം, മറന്നുപോകണ്ട എന്നു കരുതി അല്ലേ, ഇന്നേ ആശംസ ദേവേട്ടാ ?)
പിറന്നാളാശംസകള്‍.
ഞങ്ങളെല്ലാവരും കൂടി എപ്പോളെത്തണം ?
ഞങ്ങള്‍ കൊച്ചിക്കാരെ, എല്ലാരേം വിളിച്ച് ഞാനങ്ങെത്തിക്കോളാം.
അറബിനാട്ടില്‍ നിന്ന് ഒരുസംഘവും,
അമേരിക്കാവില് നിന്ന് മറ്റൊരു സംഘവും,
ഇസ്രയേലില്‍ നിന്നും,ജപ്പാനില്‍നിന്നും,ആഫ്രിക്കായില് നിന്നും മൂന്ന്,
ഒറ്റയാന് പട്ടാളവും ഇന്നലേയെ പുറപ്പെട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ബാഗ്ലൂര്,കന്യാകുമാരി,മദ്രാസ് ഭാഗത്തുള്ളവര്‍ എല്ലാരും എത്തുമല്ലോ ല്ലേ ?
എന്നാലും പിറന്നാള്‍ ഇത്ര ഗംഭീരമായി ആഘോഷിക്കാന്‍ തീരുമാനിച്ചല്ലോ, സന്തോഷമായി.
ഒരേ ഒരു സംശയം, വയ്യസ്സിന് അനുപാതികമായാണോ, ആഘോഷത്തിനു ക്ഷണിക്കുന്ന ആളുകളുടെ എണ്ണവും ?
(എന്നെ കാണ്മാനില്ല...)
ആക്ച്വലി എന്നാ സംഭവം?..എന്തായാലും ഹാപ്പി ബര്‍ത്ഡെ റ്റു യൂ!
കുമാരേട്ടാ പിറന്നാളാശംസകള്‍.
ഓടോ : യുയെഇ യില്‍ പാര്‍ട്ടി ദില്ബന്റെ തട്ടുകടയിലാണോ ?
പിറന്നാളുകാരന് കുമാറിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!
വൈകിപോയാവോ.....കുമാര്‍ ഭായിക്കു ജന്മദിനാശംസകള്. ആരോഗ്യം, സമ്പത്ത്, പ്രശസ്തി, സ്മോളസ്തി (ഇത് ഒരു പുതിയ സാധനമാ, അസ്തമയമായാല് സ്മോളെന്നര്ത്ഥം - പാറ്റന്റ് എനിക്കു ത്hഅന്നെ) എല്ലാം നേരുന്നു.
പിറന്നാളാശംസകള്‍ കുമാര്‍ജി.
ജന്മദിനാശംസകള്
ജന്മദിനാശംസകള്
ജനം ദില്‍ നല് വാഴ്ത്തുക്കള്‍! അര്‍മ്മാദം മാഡി. (ഇനി എതെങ്കിലും ഭാഷയിലെ വാക്ക് കിട്ടുമോ?) :)
കുമാര്‍ ജീ.. കഥ നന്നായിട്ടുണ്ട്..
manasilayyyyyyyyyaeeeeeeeeeee...
Post a Comment