പെരിയാറില്‍ പൊന്നൊഴുക്കുന്ന സൂര്യന്.
തട്ടേക്കാടിനടുത്ത് വനത്തിലെ ഒരു ഏറുമാടത്തില്‍ നിന്നുള്ള ദൃശ്യം. ഈ ഉരുകിയ പൊന്നൊഴുകി താഴെ ഭൂതത്താന്‍ കെട്ടില്‍ ലയിക്കും.
കഴിഞ്ഞവര്‍ഷം നടത്തിയ ഒരു വനവാസത്തിന്റെ ഓര്‍മ്മ. ഞങ്ങളെ ‘കടത്തി‘ക്കൊണ്ടുവന്ന തോണിയാണ് സൂര്യവെട്ടം തട്ടി കിടക്കുന്നത്.
ബെന്നീ ഇതും വിനോദ സഞ്ചാരികള്‍ കേറി വിനോദിക്കാത്ത പ്രകൃതിയാണ്.
(ഈ കാഴ്ചയുടെ മറ്റൊരു ഫ്രൈം ഇവിടെ ഞാന്‍ മുന്‍പ് പോസ്റ്റിയിട്ടുണ്ടെന്നാണെന്റെ ഓര്‍മ്മ.)
16 comments:
ബെന്നീ ഇതും വിനോദ സഞ്ചാരികള്‍ കേറി വിനോദിക്കാത്ത പ്രകൃതിയാണ്.
ഹൊ! ദേ എന്റെ തോണി കുമാറേട്ടന് മോട്ടിച്ചു...
കുമാറേട്ടാ ഫന്റാസ്റ്റിക്...
പുഴ ഫോട്ടോഗ്രാഹിയിലാണോ സ്പെഷിലൈസേഷന്‍? :)
മനോഹരം....
കുമാറേട്ടന്റെ അധികം ചിത്രങ്ങളും, സൂര്യന്റെ പ്രതിബിംബത്തെ ഒപ്പിയെടുക്കുന്നവയാണല്ലോ. ആദിത്യനെ അത്രയ്ക്ക് ഇഷ്ടമാ? ആദീ, താങ്കള്‍ തെറ്റിദ്ധരിക്കരുതു, താങ്കളെയല്ല ഉദ്ദേശിച്ചത്.
ചിത്രം പതിവ് പോലെ മനോഹരം.
ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളു
ണ്ട്. വിശദമായി ഞാന്‍ മെയില്‍ അയക്കാം. എല്ലാവരോടും പറഞ്ഞ് കൊടുക്കാന്‍ പറ്റില്ല. പിള്ളേരൊക്കെ നന്നായിപ്പോകും. നമുക്ക് ഉള്ള വില പോകും പിന്നെ ;)
കുമാര്‍,
ഗംഭീരം! 96 ഇല് ഞാന്‍ തട്ടെക്കാട് പക്ഷിസങ്കേതത്തില്‍ പോയിട്ടുണ്ട്, കുറച്ച് അകത്തേക്ക്.പക്ഷികളുടെ ഫോട്ടോ എടുക്കാന്‍ പോയ എന്റെ സുഹൃത്തിനു ഒരു കമ്പനി ആയിട്ട്! ചെളിയിലും മരചുവട്ടിലും ഒക്കെ പതുങ്ങി കിടന്നിട്ടും ഒരു കിളിയെ പോലും കിട്ടിയില്ല. അന്ന് തട്ടേക്കാടിലേക്ക് ആരും വരാറില്ലയിരുന്നു.. ഇപ്പോള്‍ ഒത്തിരി പേര് അങ്ങോട്ട് പോകുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നതു.
സൈസ്സിങ്ങില് ഒരു കുഴപ്പം തോന്നി, ഫോട്ടോയില്‍ തോണിയിലിരിക്കുന്ന മുളവടിയില്‍ നോക്കിയാല്‍ അറിയാം. image size പറഞ്ഞ് HTML ലില്‍ ഒതുക്കിയിരിക്കുന്നതു കൊണ്ടല്ലേ!
ഫുള്‍ സൈസ്സിലേക്ക് ഒരു ലിങ്ക് കൊടുക്കാമായിരുന്നില്ലേ?
കുമാറെ, പതിവുപോലെ ഇതും ഗംഭീരം......എങ്ങനെ കഴിയുന്നു മാഷെ ഇങ്ങനെ........എല്ലാം മഴപുറത്താണോ?
ചിത്രത്തിന്റെ വലിയ രൂപം ഇപ്പോള്‍ ലിങ്ക് ചെയ്തിട്ടുണ്ട്. പ്രിയമുള്ള ‘ഏഴുനിറ ബ്ലോഗറേ’ അതില്‍ ഒടിയാത്ത മുളവടികാണാം.
സന്തോഷം.
യ്യോ, എല്‍ജി എപ്പോഴാ പേരു മാറ്റിയെ?
ഇതില്‍ മുങ്ങിക്കുളിച്ചാല്‍..
പൊന്നാകുമോ..
(ഒരു പെണ്ണിന്റെ മോഹം..;) )
കണ്ടിട്ട് അത്ര ഭംഗി...
തോണി ഉപേക്ഷിച്ചു ഞാന്‍.. വെള്ളത്തിലേക്കു...
പെരിയാറെ,പെരിയാറെ..... വയലാറിന്റെ വരികള്‍ ഓര്‍മ്മവരുന്നു.....
കാറ്റിലെ ഓളങ്ങളും....സൂര്യപ്രകാശവും.... മനോഹരം....ഗംഭീരം....
കടവത്തു തോണിയടുത്തപ്പോള്‍ പെണ്ണിന്റെ.... എന്നൊരു പാട്ടു പാടാന്‍ തോന്നി. :)
നന്നായിരിക്കുന്നു..ക്ലാസ്സ്!
ഞാന്‍ ആദ്യമൊക്കെ വിചാരിച്ചു കുമാറേട്ടന് ഒരു ഭയങ്കര സീരിയസ് ആളാണെന്ന്...അതുകൊണ്ട് ഇച്ചിരെ പേടിയും ബഹുമാനവും ഒക്കെ ഉണ്ടായിരുന്നു..ഇപ്പോ ദേ ഈ ഈ പിന്മൊഴിയില് വരുന്ന കമന്റുകളും ഒക്കെ വായിച്ചിട്ട് ചിരിച്ച് ചിരിച്ച് ഞാന്‍ ഒരു വഴിക്കായി..അതോണ്ട് കുമാറേട്ടന്റെ കഥകള്‍ മൊത്തം വായിക്കന്ന് വെച്ച് ഇരുന്നതാ..പക്ഷെ എനിക്ക് സീരിയസ് കഥ വായിക്കുമ്പോഴും ചിരി വരുന്നു.. :-)
Wowow!! Great pic Kumarettaa.!
Jo.
hai kumar sir,
Excellent!
keep it up
Thanks,
ADARSH ANCHAL, content Editor
http://keralanewstime.com
Post a Comment