Thursday, June 22, 2006

തിരിച്ചുപോക്ക് !

പടിഞ്ഞാറ് സൂര്യന്‍ ചുവക്കും മുന്‍പ്‌ തീരമണയാനുള്ള പോക്ക്‌. തിരിച്ചുപോക്ക്‌. പതിവുപൊലെ ശൂന്യമാണ്‌ അവന്റെ വഞ്ചി. അവന്റെ മനസും. തുഴഞ്ഞുമാറ്റാനാകാത്ത ഒറ്റപ്പെടല്‍ മാത്രമുണ്ടാവും യാത്രയിലുടനീളം കൂട്ടിന്‌. ഈ ദിവസം ഇവിടെ തീരുകയാണ്. നാളെ പുതിയ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും മുകളില്‍ തുഴയെറിയാന്‍ വേണ്ടി.

36 comments:

Sreejith K. said...

കുമാരേട്ടാ, ഈ ചിത്രത്തിന് ഞാന്‍ മാര്‍ക്ക് ഇടുകയാണെങ്കില്‍ 10-ഇല്‍ ഒരു 9.5 ഇടും. അതിന്റെ മുകളില്‍ ഇടാന്‍ പറ്റില്ല.

എന്നാ പടമാണെന്റെ ഇഷ്ടാ. ആ കായലിലേക്ക് എടുത്ത് ചാടാന്‍ തോന്നുന്നു. മനോഹരം എന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും.

Kumar Neelakandan © (Kumar NM) said...

ഇപ്പോള്‍ കണ്ട കാഴ്ചയാണ്. ചൂടാറിയിട്ടില്ല.

Sreejith K. said...

ഒന്നുംകൂടി ആലോചിച്ചു. 10-ഇല്‍ 10 തന്നെ ഞാന്‍ മാര്‍ക്ക് ഇടുന്നു. 0.5 കുറയ്ക്കാന്‍ ഒന്നും കാണുന്നില്ല. അത്രയ്ക്ക് സുന്ദരം.

ജേക്കബ്‌ said...

ബ്ലൂട്ടിഫുള്‍ ....

Kalesh Kumar said...

കുമാര്‍ഭായ് - സൂപ്പര്‍ കോമ്പസിഷന്‍!
100ല്‍ 100!

മനൂ‍ .:|:. Manoo said...

മനോഹരമായിരിയ്ക്കുന്നു കുമാര്‍ജീ...

........................

- പുഴയൊഴുകുകയാണ്‌... സ്വപ്നത്തിന്റെ കുളിര്‍ക്കാറ്റിലൂടെ, ദുരന്തത്തിന്റെ കയങ്ങളിലൂടെ, വളഞ്ഞും, തിരിഞ്ഞും, കരകവിഞ്ഞും പുഴയൊഴുകുകയാണ്‌...

വിശ്വാസങ്ങളും പ്രതീക്ഷകളും പോലെ അവിടവിടെ മണല്‍ത്തിട്ടകള്‍ കാണാം...

-
എന്നോ എങ്ങു നിന്നോ ഒരു കടത്തുവഞ്ചിക്കാരന്‍ യാത്രയായിട്ടുണ്ട്‌...
ചായം തേയ്ക്കാത്ത മുഖവുമായി, സ്വപ്നങ്ങളുടെ മാറാപ്പും പേറി...
കടത്തുവഞ്ചിയിലെ പാട്ട്‌, ഒഴുകുന്ന പുഴയ്ക്ക്‌, അലിയുന്ന മണത്തിട്ടുകള്‍ക്ക്‌ പിന്‍വിളിയായി...

-
എങ്കിലും പുഴയൊഴുകുകയാണ്‌... വളഞ്ഞും, തിരിഞ്ഞും, കരകവിഞ്ഞും...

അരവിന്ദ് :: aravind said...

ഇതിനൊരവാര്‍ഡ് ഞാന്‍ പ്രവചിക്കുന്നു..
മനൊഹരം കുമാര്‍‌ജി :-)

കുറുമാന്‍ said...

കടത്തുവള്ളം യാത്രയായി, യാത്രയായീ.....
കരയില്‍ നീ മാത്രമായി.

ഫോട്ടൊ ഫോട്ടോന്ന് പറഞ്ഞാലിതാണു ഫോട്ടോ, ഭാക്കിയെല്ലാം വെറും പടം ള്‍ :)

വളരെ നന്നായിട്ടുണ്ട് കുമാറേ (ഓ ഈ ഒരു സെര്‍ട്ടിഫിക്കറ്റിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ)

ചില നേരത്ത്.. said...

നല്ല ചിത്രം ..
സ്വര്‍ണ്ണവര്‍ണ്ണം തിളങ്ങുന്ന ഓളങ്ങളില്‍ കടത്തുകാരന്റെ നിഴല്‍ ചിത്രം സര്‍വ്വസാധാരണമായ ചിത്രം .
ഇത് ചാരനിറത്തില്‍ ഓളങ്ങള്‍ നിറയുന്ന വ്യത്യസ്തമായ അപൂര്‍വ്വ ചിത്രം. പകലോന്റെ പ്രതിബിംബമില്ലാത്ത ജീവിത ചിത്രം ..മനോഹരം!!!

Anonymous said...

വളരെ വളരെ താങ്ക്സ്.....ഇനി ഒരു നാലുകെട്ടും കൂട് മതി.... ഇതു എവിടെയാ?

Adithyan said...

കുമാര്‍...
വളരെ മനോഹരം...

ഒരു പടം നിറയെ പുഴ... മനസു നിറഞ്ഞു.

തണുപ്പന്‍ said...

കുമാര്‍ജീ...സമ്മതിച്ചിരിക്കുന്നു.കലക്കന്‍ ഫോട്ടൊ ! എന്‍റെ വക അവര്‍ഡ്.

Sapna Anu B.George said...

ഈ ഒറ്റപ്പെടലിന് ഒരു ലക്ഷ്യമുണ്ട്.. അല്ലെ?, എത്ര നീളമുള്ള കായലിനും ഒരു കരയില്ലെ?എത്ര നാളുകളുടെ തുഴയലിനു ശേഷവും, ലക്ഷ്യത്തിലെത്തില്ലെ??

സു | Su said...

നല്ല ചിത്രം. തുഴഞ്ഞെത്താന്‍ തീരമുള്ളവര്‍ക്ക് തുഴച്ചില്‍ ഒരു ഭാരമാവില്ല.

ബിന്ദു said...

ആകെയൊരു നീല കളര്‍ ! :)

K.V Manikantan said...

പ്രിയ്യപ്പെട്ട കുമാരേട്ടാാ, (കട: മണ്ടന്‍ ശ്രീജിത്ത്‌)

പടം സൂപ്പര്‍. പക്ഷേ മെഗാ സൂപ്പര്‍ എന്നത്തേയും പോലെ അടിക്കുറുപ്പാണ്‌. ഭാസ്കരനെ ഓര്‍മ്മ വരുന്ന എഴുത്ത്‌. ഇനിയും കാത്തിരിക്കുന്നു ആ അടിക്കുറിപ്പുകള്‍ക്കായി......

myexperimentsandme said...

ഉജ്ജ്വലം, കുമാര്‍, പടത്തിനൊത്ത വിവരണവും.

സ്നേഹിതന്‍ said...

മനോഹരമായ ചിത്രവും അനുയോജ്യമായ അടിക്കുറിപ്പും!

Unknown said...

ഫ്രെയിമില്‍ അതിര്‍ത്തിയായി ഒന്നുമില്ലത്തതുകൊണ്ട്‌ കായലിന്റെ വിശാലത നന്നായി ഫീല്‍ ചെയ്യുന്നു..വഞ്ചിക്കാരന്‍ ഫോട്ടോക്ക്‌ വേണ്ട ആ Dynamism നല്‍കുന്നു...

നന്നായിരിക്കുന്നു കുമാര്‍ ഈ ചിത്രം. വേറിട്ട്‌ നില്‍ക്കുന്ന ഒരു ക്യാമറ കാഴ്ച്ച തന്നെ!

Kumar Neelakandan © (Kumar NM) said...

തിരിച്ചുപോക്ക് കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
ഒപ്പം ഉണ്ടായിരുന്ന ഒരു അടുത്ത സുഹൃത്ത് യാത്ര പറഞ്ഞുപോയി. ഒരുപാട് ദൂരങ്ങളിലേക്ക്. ആ സുഹൃത്തിനു ഡെഡിക്കേറ്റ് ചെയ്യുന്നു ഈ പോസ്റ്റും ഇതിലെ കമന്റുകളും. മാര്‍ക്കുകളും.

Vempally|വെമ്പള്ളി said...
This comment has been removed by a blog administrator.
Vempally|വെമ്പള്ളി said...

കുമാറെ, എന്തു സംഭവിച്ചു? ഒന്നും പിടികിട്ടീല്ലല്ലൊ?
നല്ല ഫോട്ടാന്ന് ഒരാളും കൂടി.

Jo said...

Nalla onnaamtharam photo!!! evidyaa ithu?

ദിവാസ്വപ്നം said...

കുമാര്‍ ചേട്ടായീ,

പ്രൊഫൈലില്‍ കണ്ട ഈമേയില്‍ ഐഡിയിലേയ്ക്ക് ഒരു മെയില്‍ വിട്ടിട്ടുണ്ട്.

വായിച്ച് നോക്കി വേഗം തന്നെ മറുപടി അയയ്ക്കുമല്ലോ

സസ്നേഹം,

മുല്ലപ്പൂ said...

കാറ്റും കോളും നിറഞ്ഞ പ്രകൃതിയില്‍, ഒഴിഞ്ഞ തോണിയുമായി തീരമണയുമ്പോള്‍,
ശാന്തമായിരിക്കട്ടെ തോണിക്കാരന്റെ മനസ്സ്‌..

കുമാറിന്റെ ചിത്രങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടതു.. എല്ലാവരും അങ്ങനെ പറയുന്നല്ലൊ...

എഴുത്തു നന്നായി.. ഡെഡികേഷനും..

:: niKk | നിക്ക് :: said...

...കൂള്‍ :-)

:: niKk | നിക്ക് :: said...

ഈ ചിത്രം കാണുമ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നത്‌ പാടി പഴകിയ ഒരു പഴയ ചിത്രത്തിന്റെ ഫ്രെയിം ആണ്‌...

എന്റെ മുത്തച്ഛന്‍ ഞങ്ങളോടു പറയാറുണ്ടായിരുന്ന ഒരു സംഭവ കഥയാണ്‌...

അറുപതുകളിലോ മറ്റോ...

മുത്തച്ഛനും അദ്ദേഹത്തിന്റെ കസിനും കൂടെ നടത്തിയ ഒരു കടത്തു തോണി യാത്ര...അങ്ങകലെ ദൂരെ നീലാകാശത്ത്‌ ഒരു മഴയ്ക്കുള്ള മുന്നോടിയായ്‌ കാര്‍മേഘങ്ങള്‍...അപ്പോള്‍ അദ്ദേഹം നാലു വരികള്‍ ഇങ്ങനെ പാടി...

കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ
ജീവന്റെ ജീവനിതിപ്പോള്‍..

ഇന്നു അദ്ദേഹം കാലത്തിന്റെ യവനികയ്ക്കുള്ളില്‍ ദുഖങ്ങളോ നഷ്ടങ്ങളോ ഒന്നും തന്നെ ഇല്ലാത്ത ലോകത്തു എവിടെയോ ഇരുന്നു ഒരു നക്ഷത്രത്തെപ്പോലെ പുഞ്ചിരി പൊഴിയ്ക്കുന്നുണ്ടാവാം...

Unknown said...

അപ്പൊ നിക്കിന്റെ മുത്തച്ചനെ കുറിച്ചു ഇന്നത്തെ കൌമുദിയില്‍
ഉണ്ടെല്ലോ..

ഉമേഷ്::Umesh said...

അപ്പോള്‍ കവി തിരുനല്ലൂര്‍ കരുണാകരന്റെ കൊച്ചുമകനാണോ നിക്ക്?

തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍ മനോഹരങ്ങളാണു്. എനിക്കേറ്റം ഇഷ്ടം മേഘസന്ദേശത്തിന്റെ പരിഭാഷയാണു്.

ദ്യോവിലേറുന്ന നിന്നെ, പ്രതീക്ഷയാ-
ലാശ്വസിക്കും വിരഹിതയോഷമാര്‍
അന്‍‌പിലീക്ഷിക്കുമോമല്‍ക്കുറുനിര-
ത്തുമ്പു പൊക്കിപ്പിടിച്ചുകൊണ്ടങ്ങനെ...
...

Unknown said...

കവി തിരുനല്ലൂര്‍ കരുണാകരന്റെ മരണം എല്ലാ പത്രങ്ങളും രിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. രാവിലെ തിരക്കിനിടയില്‍ വായിച്ചപ്പോള്‍ കൌമദിയിലെ കേരളാ വിഭാഗത്തില്‍ അടിയില്‍ കൊടുത്തിരുന്ന ഈ 4 വരികളാണു ആദ്യം കണ്ണില്‍ പെട്ടതു.. പിന്മൊഴിയില്‍ ഈ കമ്മെന്റ് കണ്ടതു കൊണ്ടു നേരെ ആദ്യത്തെ കമ്മെന്റ് പോസ്റ്റി.
പിന്നെയാണു മരണ വാര്‍ത്ത വായിച്ചതു.
നിക്കിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു.

ഉമേഷ്::Umesh said...

അയ്യോ. മരണവാര്‍ത്ത ഞാനും അറിഞ്ഞില്ല. സപ്തന്‍ കാട്ടിത്തന്നതു വായിച്ചു, അത്രമാത്രം.

ഇപ്പോഴാണു നിക്കിന്റെ കമന്റും മൊത്തം വായിച്ചതു്.

അനുശോചനങ്ങള്‍, നിക്ക്.

Kumar Neelakandan © (Kumar NM) said...

ഞാനും മരണവാര്‍ത്ത പത്രത്തില്‍ കണ്ടിട്ടാണ് നിക്കിന്റെ കമന്റു കണ്ടത്. ആദരാഞ്ജലികള്‍.

നിക്ക്, ആരോമല്‍ തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ... എന്നല്ലേ വരികള്‍?

Anonymous said...

നേരു പറഞ്ഞാല്‍ എനിക്കാരാണ് എന്നൊന്നും അറിയില്ല. ഒരു സിനിമാപാട്ടാണ് എന്ന് ഞാന്‍ കരുതീറ്റുള്ളൂ. ഞാനൊക്കെ എപ്പോഴും മൂളാറുണ്ടായിരുന്ന വരികള്‍ ആണ്. എന്റെ എല്ലാ വിധ അനുശോചനങ്ങളും നിക്കിനും കുടുമ്പത്തിനും.

:: niKk | നിക്ക് :: said...

തിരുനെല്ലൂര്‍ കരുണാകരന്‍ എന്റെ ആരുമല്ല!!!

സത്യത്തില്‍, ഞാന്‍ ഇപ്പോള്‍ ഇവിടെ അതു പറഞ്ഞാല്‍ അതൊരു വലിയ ഒരു വിവാദത്തിനു തിരിതെളിക്കും...

2001 ആഗസ്റ്റ്‌, തിരുവോണരാത്രിയില്‍ ഞങ്ങളെ വിട്ടു പോയ മുത്തച്ഛന്റെ പേരില്‍ ഒരു വിവാദം ഉണ്ടാക്കാന്‍ ഞാന്‍ ആളല്ല. അതു കൊണ്ടുതന്നെ, മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്ന കവിതാ സമാഹാരം ഞങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ഈ കവിത ഞങ്ങള്‍ പാടേ ഒഴിവാക്കിയത്‌. അദ്ദേഹത്തിന്റെ രചനകളില്‍ ഒന്ന്‌ ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

നിങ്ങളെ ഞാന്‍ തെറ്റിദ്ധരിപ്പിച്ചുവോ ??? എങ്കില്‍ ക്ഷമിക്കൂ... നിങ്ങള്‍ എന്നെ മനസ്സിലാക്കും എന്നു വിശ്വസിക്കുന്നു...

ഡാലി said...

നിക്കിന്റെ ഈ ഇവിടുത്തെ കമന്റും നിക്കിന്റെ
http://dreamzlimited.blogspot.com/
ഈ ബ്ലോഗും ഒന്നൂടെ വായിച്ചപ്പോള്‍ നിക്കിന്റെ മുത്തച്ചനെ മനസ്സിലായി. ഞാന്‍ തെറ്റിദ്ധരിച്ചു

Anonymous said...

vow ....!so beautiful kumar u hav done the great

naveen_prdp@yahoo.com