(ഇമേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാനുള്ള വലിപ്പത്തിലാക്കാം)
അമ്മമരിച്ചു കിടന്ന, ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മൂന്ന് അനിയത്തിമാരെയും വാരിപ്പിടിച്ചു ജീവിതത്തൊട് പൊരുതി കാത്തിരുന്നു പെണ്‍കുട്ടി. അനിത.
ആലുവയിലെ SOS വില്ലേജില്‍ അവളെ കാണാന്‍ പോയഓര്‍മ്മ ഇന്നും മനസില്‍ നനഞ്ഞുകിടക്കുന്നു. ചിത്രമെടുപ്പിന്റെ ഇടവേളയില്‍ അവള്‍ക്കൊപ്പം സംസാരിച്ചിരുന്നപ്പോള്‍ അവളിലെ ആത്മവിശ്വാസത്തിന്റെ കടുപ്പം ഞാനറിച്ചു. തിരികെ പോരാനൊരുങ്ങുമ്പോള്‍ അവളുടെ കുഞ്ഞനിയത്തിമാരെ അവള് ഞങ്ങള്‍ക്ക് കാട്ടിത്തന്നു. അവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ അവളുടെ മുഖം ഒരുപാടറിഞ്ഞ ഒരമ്മയുടെതിനേക്കാള്‍ ദൃഢമായിരുന്നു
ഗുജറാത്തിലെ ഭുജില്‍ ചപ്രേദി ഗ്രാമത്തിലെ പ്രമുഖന് ഗോപാല്‍ജി. ഒരു ഗ്രാമം മുഴുവന്‍ ഭൂമിക്കൊപ്പം കുലുങ്ങി തകര്‍ന്നു വീണപ്പോള്‍ അതിനൊപ്പം കണ്ണൂം മനസും കുലുങ്ങിപ്പോയ ഗോപാല്‍ജി.
മുറ്റത്തെതന്നെ അടുപ്പില്‍ ഉണ്ടാക്കുന്ന നെയ് ഒലിക്കുന്ന ചപ്പാത്തി ഞങ്ങള്‍ കഴിച്ചിരുന്നപ്പോള്‍ ഗോപാല്‍ജി പറഞ്ഞു, ഒരു ജനത കുലുങ്ങി അമര്‍ന്നതിനെക്കുറിച്ച്. വിവരണത്തിന്റെ ചില തിരിവുകളില്‍ അയാളുടെ വസൂരിക്കലകള്‍ പോലും വിറച്ചു.
ഭുജിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും മനസില്‍ കുറേ മണ്‍കൂനകളും നിരന്ന പാടങ്ങളും മാത്രം. ഒരു വഴികാട്ടി പറഞ്ഞുതന്നു, ഒരോന്നും ഓരോ ഗ്രാമങ്ങള്‍ ആയിരുന്നു.
റീനയും ടീനയും ജര്‍മ്മനിയില്‍ നിന്ന് തങ്ങളുടെ അമ്മയെ തേടിവന്നു. വാര്‍ത്തയറിഞ്ഞ് വടക്കന്‍ കേരളത്തിലെവിടെയോ ഉള്ള അവരുടെ പാവപ്പെട്ട അമ്മ ഇവരുടെ കുഞ്ഞുപ്രായത്തിലെ ഒരു ഫോട്ടോയും മാറത്തടക്കി ഓടിവന്നു. നേരിട്ട് കണ്ടപ്പോള്‍ അവര്‍ക്ക് പറയാന്‍ അമ്മയുടെ ഭാഷ അറിയില്ല. അവര്‍ പറയുന്നത് മനസിലാക്കാനാവാതെ അമ്മയും ഇരുന്നു. അവരുടെ ചിത്രമെടുക്കാന്‍ ചെന്ന ഞങ്ങള്‍ വേരുതേടിയുള്ള യാത്രയുടെ കഥകേട്ട് നിശബ്ദരായിരുന്നു.
മൂന്നുവര്‍ഷം മുന്‍പ് മലയാള മനോരമയ്ക്ക് വേണ്ടീ ചെയ്ത ഒരു ക്യാമ്പയിന് ആണിത്. അന്ന് TBWA india എന്ന അഡ്വര്‍ടൈസിങ് കമ്പനിയുടെ യുടെ കൊച്ചി ബ്രാഞ്ചില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. സംഭവങ്ങളുടെ ഉള്ളറിഞ്ഞ് ഇതിന്റെ മനോഹരമായ കോപ്പി എഴുതിയത് അനുഗ്രഹീതനായ ക്രിയേറ്റിവ് ഡിറക്റ്റര്‍ ശ്രീ സുനില്‍ തോപ്പില്‍. ഫോട്ടോഗ്രഫി ശ്രീ അനില്‍കുമാര്‍. ഇതിന്റെ ആര്‍ട്ട് (ഡിസൈനിങ് & ഫീല്‍) ആയിരുന്നു എന്റെ കര്‍മ്മം.
38 comments:
കുമാറേ,
ചിത്രങ്ങളുഗ്രന്..!!
വിവരണങ്ങളും ഉള്ളില്‍ തട്ടുന്നു.
ഇത്തിരി കൂടി വലുതാക്കാനെന്തേലും? വായിക്കാന്‍ മേല, അക്ഷരങ്ങള്‍. അതോ ഇനി ഞാന്‍ ശ്രമിച്ചതിന്റെ പോരായ്മയാവും.
എനിക്കും വായിക്കാന്‍ പറ്റിയില്ല
എനിക്കു ആ പടത്തിലുള്ളതു വായിക്കാന്‍ പറ്റിയില്ല. പക്ഷെ,എന്തോ വായിക്കണ്ടു തന്നെ എല്ലാം മനസ്സിലായ പോലെ. എനിട്ടവര്ക്കൊക്കെ എന്തു സംഭവിച്ചു എന്നു അറിയോ?
പണ്ട് എല്ലാ മാസികകളിലും അച്ചടിച്ചു വന്ന ആ “ഹോണ്ടിങു ഫോട്ടൊ”, അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടിയെ ഫോട്ടൊ എടുത്ത ശേഷം,ആ ഫോട്ടോഗ്രാഫര്‍ പിന്നേയും ആ പെണ്‍കുട്ടിയെ തേടിപ്പൊയെപൊലെ.....
മനസ്സിലുണ്ടെങ്കില്‍ അതു മനോരമയിലുണ്ടാവും, പക്ഷേ ഗൂഗിള്‍പേജസില്‍ ഇല്ല. മനോരമയിലില്ലാത്തതൊന്ന് അവിടുണ്ടേ! കുമാറിന്റെ ഫ്യാമിലി ഫോട്ടം.
ഹായ്, ഹായ്, ഞാനും കണ്ടല്ലോ, സുമ ചേച്ചിയേം, കുഞ്ഞു സ്ലൈടൊക്കെ കുത്തി, പൊട്ടൊക്കെ തൊട്ടു ചുന്തരി കല്ലുമോളേം കുമാര്‍ ചേട്ടനേം.
ക്ലിക് ചെയ്താലും വായിക്കാന്‍ പറ്റണില്ലല്ലോ.
(വായിക്കാന്‍ എനിക്കും പറ്റിയില്ല. പക്ഷേ ബ്ലോഗിലെഴുതിരിക്കുന്നതു കൊള്ളാം)
മനസ്സില്‍ തട്ടുന്ന ചിത്രങ്ങള്‍. കണ്ണുകള്‍ കഥ പറയുന്നു എന്ന് തോന്നിക്കുന്നു. ആ കളര്‍ കോമ്പിനേഷന്‍ അതിന്റെ ഫീല്‍ പൂര്‍ണ്ണമാക്കുന്നു. കുമാര്‍ജീ, ഉഗന്‍ പ്രെസന്റേഷന്.
പടം സേവ് ചെയ്ത് വലുതാക്കി നോക്കി.. എന്നിട്ടും വായിക്കാന്‍ പറ്റിയില്ല.
വളരെ നന്നായിട്ടുണ്ട് ചിത്രങ്ങളും അവതരണവും.
ഇനി വായിക്കാം. ലിങ്ക് ചെയ്തപ്പോള്‍ പറ്റിപ്പോയ ഒരബദ്ധം ആണ്. (പഠിക്കുന്നതല്ലെ, എല്ലാരും ക്ഷമീരു ;)
ഇപ്പോള്‍ എല്ലാവര്ക്കും വായിക്കാം.
ഇനി കണ്ണടച്ചു ക്ലിക്ക് ചെയ്തോളൂ. കണ്ണു തുറന്നു വായിച്ചോളൂ. കണ്ണു നിറയരുത്.
കഥപറയുന്ന ചിത്രങ്ങള്‍,മനസ്സിന്റെ കണ്ണിര്‍ക്കണങ്ങള്‍,ചിത്രങ്ങളായി,നിറങ്ങളായി ഒഴുകിയപ്പോള്‍,ആ കണ്ണുനീരൊപ്പാനായി ഒരായിരം കൈകള്‍ ഓടിയെത്തി.ഇതിനൊരു അനുമോദന വാക്കുക്കള്‍ കിട്ടുന്നില്ല,കുമാറിന്റെ ദയയാണ് ചിത്രങ്ങളായത്.
Great work Kumarji!!! Excellent design.
ആര്‍ട്ട് വര്‍ക്ക് കൊള്ളാം. പക്ഷേ.. കല്യാണിയുടേയും അമ്മയുടേയും ചിത്രം കാണാന്‍ പറ്റിയില്ല. :(
ബിന്ദു
വായിക്കാതെ തന്നെ വായിച്ചു..
ആ ഡിസൈനും ഉഗ്രനായിട്ടുണ്ട്..
വളരെ വളരെ നന്നായിരിക്കുന്നൂ കുമാര്‍ജി .. മനസ്സില്‍ തട്ടുന്ന,കണ്ണുകളെ ഈറനണിയിക്കുന്ന ചിത്രങ്ങള്‍
മൂന്നമത്തെ പടം വരെ ആയപ്പോളേക്കും എനിക്കു വായിക്കാന്‍ പറ്റണില്ല്യ...കണ്ണില്‍ പൊടി പൊയതാവുമല്ലേ?
Good pictures and excellent comments
പ്രിയ സുഹൃത്തുക്കളെ ആ ചിത്രങ്ങള്‍ ഞാന്‍ എടുത്തതല്ല.
എന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു പ്രൊഫഷണല്‍ അഡ്വര്‍ടൈസിങ് ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രമാണിത്. അത് ഞാന്‍ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ചിരുന്നു.
ഇതിന്റെ ലുക്കിലും ഫീലിലും ലേ ഔട്ടിലും(art direction) മാത്രമേ എനിക്കു പങ്കുള്ളു.
ഇതിനൊപ്പം ഒരാളുടെ കഥകൂടി ഉണ്ടായിരുന്നു, ഒരു “ഇടതന് അയ്യപ്പന്” ശരിക്കും ഒരു ഇടതന്, ലെഫ്റ്റിസ്റ്റ്! ഏതോ മലനിരയില്‍ നിന്നും വന്ന അയ്യപ്പനെ കൊടുങ്ങല്ലൂരു ഭരണിക്ക് എന്റെ സുഹ്രുത്ത് യാദൃശ്ചികമായി പരിചയപ്പെട്ടതാണ്.
ഇടതന് പറഞ്ഞു പഴയകാലത്ത് പുലയന്മാര് അനുഭവിച്ച കഷ്ടതകള്‍. ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പുള്ള ഒഴിവാക്കലുകള്‍.
ചിത്രം എടുത്ത സ്റ്റുഡിയോ ഫ്ലോറില്‍, എറണാകുളത്തെ വഴികളില്‍ വേറെ ഏതോ ലോകത്ത് ഇറക്കി വിട്ടപോലെ പോലെ ഇടതന് നടന്നു.
ബിന്ദു, കല്യാണിയേയും അമ്മയേയും നേരില്‍ വിടാം കാണാന്‍. അതുമതിയാവുമോ? അതു മതി.
കുമാര്‍, അതുമതി(നിര്ബന്ധിക്കില്ല ഞാന്‍). ചിലരൊക്കെ കണ്ടു എന്നു പറഞ്ഞപ്പോള്‍ കാണാന്‍ തോന്നി അത്രേയുള്ളു(കല്യാണിയെ കണ്ടിട്ടുണ്ട്, കുമാറിനെ നാട്ടില്‍ പോയപ്പോള്‍ ഒരു പഴയ വനിതയില്‍ കണ്ടു. :) )
ബിന്ദു
അയ്യോ! അപ്പോള്‍ ഈ ബിന്ദു ആരാ? നാട്ടില്‍ പോയപ്പോള്‍ അങ്ങനെ എന്നെ കണ്ടെങ്കില്‍ എന്നെ അറിയുന്ന ആരോ ആണ്. കല്യണി സുമ പടം മെയിലില്‍ മതിയൊ?
കുമാര്‍, ഞാന്‍ ഒരു പഴയ വനിത മാഗസിനില്‍ കണ്ടു എന്നാണു പറഞ്ഞതു. കഴിഞ്ഞ സെപ്തംബെര്‍ മുതല്‍ ഞാന്‍ താങ്കളുടെ ബ്ലോഗ് വായിക്കുന്നുണ്ടല്ലൊ അങ്ങനെ അറിയും അത്രേയുള്ളു. :) ഇനി തീരുമാനിച്ചോളു മെയില്‍ അയക്കണോ എന്നു.
ബിന്ദു :)
ബിന്ദു, അവരുടെ പടങ്ങള്‍ ഇവിടെ ഉണ്ട്. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാനുള്ള ഒരു അലമാരയാണ് എനിക്കു ഈ പുറം. എങ്കിലും കണ്ണുതട്ടാതിരിക്കന് അവിടെ ഒരു പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട് അത്രെയുള്ളു.
കുമാര്‍, കണ്ടു ട്ടോ.. സന്തോഷമായി.
ബിന്ദു :)
ബിന്ദു, ഒരു സംശയം. ഞാന്‍ ഈ ബ്ലോഗില്‍ വരുന്നതിനു മുന്‍പാണ് വനിത സംഭവം. അപ്പോള്‍ പിന്നെ ബിന്ദുവിനു എങ്ങനെ മനസിലായി അതു ഞാനാണെന്ന്? എന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ ബ്ലോഗുലോകം അറിയുന്നത് ഞാന്‍ ഇവിടെ വന്നതിനും ഒത്തിരിനാള് ശേഷമാണ്.
ഇതെല്ലാം ശരിയല്ലെ?
ഇനി നമുക്ക് സത്യം പറഞ്ഞുകളിക്കാം. :)
അയ്യോ... ഞാന്‍ നുണയൊന്നും പറഞ്ഞിട്ടില്ല കുമാര്‍. ഞാന്‍ 3 വര്‍ഷം കൂടി ഈയിടെ നാട്ടില്‍ ഒന്നു പോയി. വനിത എനിക്കൊരു വീക്നെസ്സ് ആണു പണ്ടു തൊട്ടേ. അതുകൊണ്ടു നാട്ടില്‍ എല്ലാം എനിക്കായി സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു. അങ്ങനെ കണ്ടതാണു.
ബിന്ദു :)
ബിന്ദുകുട്ടീ
വനിത ഇവിടെ കിട്ടും കേട്ടൊ. എന്റേയും വീക്നെസ്സ് വനിത ആണു. മനൊരമേടെ വെബ് സൈറ്റില്‍ നിന്ന് കിട്ടും..അവരുടെ ഇ-ഷോപ്പില്‍ നിന്നു നമുക്കു കാശ് അടച്ചാല്‍ പോസ്റ്റ് ആയി വരും. എനിക്കു മുടങ്ങാതെ എല്ലാ പതിനഞ്ചു ദിവസം കൂടുംബോള് കിട്ടാറുണ്ടു.
മനോരമയുടെ വെബ് നോക്കാറുണ്ട്. അതില്‍ പക്ഷേ മുഴുവന്‍ ഒന്നും ഇല്ലാന്നു തോന്നുന്നു. ഇവിടെ കേരള സ്റ്റോറില്‍ കിട്ടും. കുറെ പ്രാവശ്യം വാങ്ങി, അതിലും ഭേദം സൈറ്റ് തന്നെ. :)
ബിന്ദു
ഞാന്‍ കുറേ പഴയ പടങ്ങള്‍ കണ്ടു.ബ്ലോഗില്‍ മാസ/ആശ്ച ആര്‍ക്കൈവ്സ് വെക്കാമെങ്കില്‍ ശരിക്കും നന്നായേനെ.
അതുപൊലെ ചേട്ടന് ആണോ ഈ അനില്‍കുമാര്‍?
ഈ കേരളാ ട്ടൂറിസത്തിന് വേണ്ടി ഒക്കെ ഫോട്ടോം പിടിക്കുന്ന അനില്‍കുമാര്‍? അതെ! ഒരു സ്വകാര്യം പറയട്ടെ, ഞാന്‍ ചേട്ടന്റെ കുറേ ഫോട്ടൊ കട്ടിട്ടുണ്ടു. :) സോറിട്ടൊ. ഇത്രേം നല്ല പടങ്ങ്ല് എടുക്കുംബോ എങ്ങിനേയാ കക്കാണ്ടിരിക്കുന്നെ?
അയ്യൊ! അങ്ങിനെ അല്ല ബിന്ദൂട്ടി. നമുക്കു കാശു കൊടുത്തു മേടിക്കാം. വെളിയിലോട്ടു 1392 രൂപ ആവുള്ളൂ. എന്നു വെച്ചാല്‍ 35 ഡോള്ള്ര് ഫോര്‍ ഒരു കൊല്ലം.
ദേ ഇവിടെ നോക്കിക്കെ
ചേട്ടനാണോ ഈ അനില്‍, കുമാര്‍? എന്നാല്‍ കുമാറിന്റെ ചേട്ടനാണോ അനില്‍ എന്നല്ലേ?? എക്സ്ലലന്റ്, ഡോക്റ്റര്‍ വാതസേനന്‍!
നന്ദി എല്‍.ജി, കാണാഞ്ഞിട്ടല്ല. ;).
കുമാര്‍ ഓഫ്റ്റോപിക് ആയിപ്പോവുന്നു, സോറി.
ബിന്ദു
LG എന്റെ പേജില്‍ മാസ ആര്‍ക്കൈവ് ഉണ്ടല്ലൊ.
ഇനി “അനില്‍ കുമാറിലേക്ക്”
ഈ “അനില്‍ കുമാര്‍” എന്റെ ചേട്ടന്.
പക്ഷെ അഡ്വര്‍ടൈസിങ് ഫോട്ടോഗ്രാഫര്‍ അനില്‍കുമാര്‍ വേറെ. അദ്ദേഹം എന്റെ ഒരു അടുത്ത സുഹൃത്ത്.
ചിത്രങ്ങള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ല. എന്റെ പഴയ കുറേ ചിത്രങ്ങളുടെ (more than 250 images) തമ്പ്നൈലും ഹൈ റസലൂഷന്‍ ഇമേജും ഇവിടെ കിട്ടും
ആരാ ദേവാ ഈ വാതസേനന്‍?
ചിത്രങ്ങളേക്കാളേറെ അതിനിട്ട കുറിപ്പുകള്‍ എനിക്കിഷ്ടപ്പെട്ടു.
പിന്നെ അവയെ present ചെയ്ത design-ഉം. Torn out paper effect എന്റെ weakness ആണെന്ന് കുമാര്ജിയ്ക്കു നേരത്തേ മനസ്സിലായിട്ടുണ്ടാകുമെന്നു കരുതട്ടേ :)
ആ കളറുകളും സംസാരിയ്ക്കുന്നുണ്ടു പലതും...
വളരെ നല്ല പരസ്യകല, കുമാര്‍ജീ. ഉള്ളില്‍ തട്ടുന്ന വിവരണവും.(ആദ്യത്തെ പടത്തിലെ പെണ്‍കുട്ടിയെ മനോരമ പരസ്യമാക്കണമായിരുന്നോ എന്നൊരു, തികച്ചും സ്വകാര്യമായ സംശയവും..)
പടം പോസ്റ്റുകളില്‍ സാധാരണ കമന്റെഴുതാന്‍ എനിക്കു താല്പര്യമില്ല -- കാര്യം “കൊള്ളാല്ലോ ഇത്” എന്നു തികച്ചും അരസികനായ എനിക്കൊരിക്കലും തോന്നാറില്ല എന്നതുതന്നെ. പക്ഷേ ഈ പടങ്ങള്‍ വ്യത്യസ്തം. കുമാറിന് മെഡലുകള്‍ കിട്ടുന്നതെന്താന്നറിയാന് ഈ പടങ്ങള്‍ നോക്കിയാല്‍ മതിയല്ലോ.
ചിത്രങ്ങളും കുറിപ്പുകളും ഒരേ പോലെ മിഴിവുള്ളതു
കുമാറേട്ടാ, നമിച്ചൂ!
കുമാരാ,
കുറുമാന്സ്റിലീസിന്റന്ന്
"small is beautiful" എന്ന് അദ്ധ്യക്ഷന്‍ പറഞ്ഞത് ഓര്‍ത്തുപോയി ആദ്യ ചിത്രത്തിന്റെ വിവരണം വായിച്ചപ്പോള്‍ തന്നെ. വശ്യമായി എഴുതിയതു വായിച്ചതിന്റെ സന്തോഷം ഇപ്പോഴുമുണ്ട്.
ബൂലോഗം നിറയെ അത്ഭുതങ്ങളാണ്. ഈ മൂന്നു വിവരണങ്ങള്‍ ഞാന്‍ അവയിലൊന്നായി കൂട്ടുന്നു.
പുലി നമ്പ്ര് 25 ആയി ഈയുള്ളവന്റെ ബ്ലോഗില്‍ അമരുന്നത് ആരാണെന്നു നോക്ക്യോ ?
ആശംസകള്‍ !
Post a Comment