Thursday, September 01, 2005

നുണ!!

ഒരു നുണ. മാരകമായ ഒരു ബോം‌ബിനെക്കാൾ എത്രയോ അപകടകാരി.

ഇമാം‌മുസ അൽ ഖാദിമിന്റെ സ്മരണ പുതുക്കാൻ പള്ളിയിലേക്ക് പ്രവഹിച്ച ലക്ഷങ്ങളിൽ ആയിരങ്ങളെ കൊന്നൊടുക്കാൻ തീവ്രമായ ഒരു ബോം‌ബിന്റെയോ ഒരു ഏറുപടക്കത്തിന്റെയോ പോലും ആവശ്യം വന്നില്ല. വെറുമൊരു നുണ! ചാവേറുകൾ ഉണ്ടെന്ന സംശയം! ഒരു വാർത്ത!. കഴിഞ്ഞു ആയിരങ്ങൾ തിക്കിലും തിരക്കിൽ‌പ്പെട്ടു മരിച്ചു. ഒരു ചെലവും ഇല്ലാതെയുള്ള കൂട്ടക്കൊല.

അണുബോം‌ബിനേക്കാളും മാരകമാ‍ണ് ഒരു കൊച്ചു നുണ. ഈ ആയിരങ്ങൾ ഇന്നലെ പഠിപ്പിച്ചത് അതാണ്.

കൂടുതൽ വായനയ്ക്ക്

4 comments:

സു | Su said...

നുണ ചിൽ‌പ്പോൾ നന്നായിട്ടും വരും :)
എപ്പോ, എങ്ങനെ, എന്തിന്, ആരോട്, ആര്? എന്നതിനെ ആശ്രയിച്ചിരിക്കും.

SunilKumar Elamkulam Muthukurussi said...

nuNaye sathyamaakkunna geebal_sum ee paripaaTi vichaarichchiTTunTaavilla.

Kalesh Kumar said...

നുണ എപ്പോഴും നുണ തന്നെയാണ്. അതൊരിക്കലും സത്യമാകില്ല.

സു | Su said...

നുണ സത്യമാകും എന്നാരു പറഞ്ഞു ? നുണ പറയൽ ചിലപ്പോൽ വേണ്ടിവരും എന്നാ പറഞ്ഞത്. :(